ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാനുള്ള വഴി സഞ്ജു നശിപ്പിക്കുന്നു, ഫോമും അവസരവും പാഴാക്കുകയാണ്: ഇയാന്‍ ബിഷപ്പ്‌

ട്വന്റി20 ടീമിലേക്ക് മടങ്ങി എത്താനുള്ള അവസരം സഞ്ജു സാംസണ്‍ പാഴാക്കി കളയുകയാണെന്ന് വിന്‍ഡിസ് മുന്‍ സ്പീഡ് സ്റ്റാര്‍ ഇയാന്‍ ബിഷപ്പ്‌
ഹസരംഗയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുന്നു/ഫോട്ടോ: പിടിഐ
ഹസരംഗയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുന്നു/ഫോട്ടോ: പിടിഐ
Published on
Updated on

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് മടങ്ങി എത്താനുള്ള അവസരം സഞ്ജു സാംസണ്‍ പാഴാക്കി കളയുകയാണെന്ന് വിന്‍ഡിസ് മുന്‍ സ്പീഡ് സ്റ്റാര്‍ ഇയാന്‍ ബിഷപ്പ്‌. ബാംഗ്ലൂരിന് എതിരായ സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങവെയാണ് ഇയാന്‍ ബിഷപ്പിന്റെ പ്രതികരണം. 

രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വിളിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ സഹായിക്കുന്ന തന്റെ മികച്ച ഫോമും സ്‌കോര്‍ ചെയ്യാനുള്ള നല്ല അവസരവും നഷ്ടപ്പെടുത്തുകയാണ് സഞ്ജു. ബട്ട്‌ലര്‍ പരാജയപ്പെട്ടിടത്ത് തന്റെ ടീമിനെ മുന്‍പില്‍ നിന്ന് നയിക്കുകയാണ് സഞ്ജു ചെയ്യേണ്ടത് എന്നും ഇയാന്‍ ബിഷപ്പ് പറഞ്ഞു.

 ഞാന്‍ സഞ്ജുവിന്റെ ആരാധകനാണ്

സഞ്ജു ഫോം ഔട്ടല്ല. ഹസരംഗയും സഞ്ജുവും തമ്മിലുള്ള മത്സരമാണ് അത്. ഞാന്‍ സഞ്ജുവിന്റെ ആരാധകനാണ്, വളരെ വര്‍ഷങ്ങളായി. എന്നാല്‍ ഷോട്ട് സെലക്ഷനിലൂടെ തന്റെ നല്ല ഫോം സഞ്ജു പാഴാക്കി കളയുന്നു എന്ന് ബിഷപ് ചൂണ്ടിക്കാണിച്ചു. 

ഈ കളി തനിക്ക് വളരെ എളുപ്പമാണ്. അതിനാല്‍ ഞാന്‍ വ്യത്യസ്തമായ ചിലതിന് ശ്രമിക്കാന്‍ പോകുന്നു എന്ന ചിന്താഗതിയാണ് സഞ്ജുവില്‍ കാണാനാവുന്നത് എന്ന് കിവീസ് മുന്‍ താരം ഡാനിയല്‍ വെട്ടോറി പറഞ്ഞു. 55 റണ്‍സ്, ഹൈദരാബാദിന് എതിരെ 48 റണ്‍സ്, ഡല്‍ഹിക്കെതിരായ ഇന്നിങ്‌സ് എന്നിവ മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിന്റെ നിരാശജനകമായ സീസണാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com