ഇന്ത്യന്‍ വനിതകള്‍ ഇന്ന് ബാര്‍ബഡോസിന് എതിരെ; ജയിക്കുന്ന ടീം സെമിയില്‍ 

ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ബാര്‍ബഡോസിന് എതിരായ മത്സരം. ഇന്ന് ജയിക്കുന്ന ടീം ആവും സെമിയില്‍ കടക്കുക
രേണുക സിങ്, സ്മൃതി മന്ദാന/ഫോട്ടോ: എഎഫ്പി
രേണുക സിങ്, സ്മൃതി മന്ദാന/ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ബാര്‍ബഡോസിന് എതിരായ മത്സരം. ഇന്ന് ജയിക്കുന്ന ടീം ആവും സെമിയില്‍ കടക്കുക. 

ഗ്രൂപ്പ് എയില്‍ നിന്ന് ഓസ്‌ട്രേലിയ സെമി ഉറപ്പിച്ച് കഴിഞ്ഞു. ആദ്യ കളിയില്‍ ഇന്ത്യയേയും രണ്ടാമത്തേതില്‍ ബാര്‍ബഡോസിനേയുമാണ് ഓസ്‌ട്രേലിയ വീഴ്ത്തിയത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് സെമിയിലേക്ക് കടക്കുക. 

നിലവില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും ബാര്‍ബഡോസിനും രണ്ട് പോയിന്റ് വീതമാണ് ഉള്ളത്. പാകിസ്ഥാനെയാണ് ഇന്ത്യയും ബാര്‍ബഡോസും തോല്‍പ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിന് പകരം കരീബിയന്‍ മണ്ണില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് യോഗ്യത നേടി എത്തിയ ബാര്‍ബഡോസ് ടീം ഓസ്‌ട്രേലിയക്ക് മുന്‍പില്‍ 64 റണ്‍സിന് ഓള്‍ഔട്ടായി. 

എന്നാല്‍ പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ 15 റണ്‍സിന്റെ ജയത്തിലേക്ക് എത്താന്‍ അവര്‍ക്കായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച ശേഷമാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. പിന്നാലെ മന്ദാനയുടെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ പാകിസ്ഥാന് എതിരെ ഇന്ത്യ ആധികാരിക ജയം തേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com