'ചേതൂ, ഭാവിയിലെ നമ്പര്‍ വണ്‍ താരമാണ്, ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം'; ചീഫ് സെലക്ടറോട് കെ ശ്രീകാന്ത് 

അവന്റെ പേര് കൂടി ഉള്‍പ്പെടുത്തൂ എന്നാണ് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയോട് കെ ശ്രീകാന്ത് പറയുന്നത്
അര്‍ഷ്ദീപ് സിങ്/ഫോട്ടോ: എഎഫ്പി
അര്‍ഷ്ദീപ് സിങ്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ ഭാവിയില്‍ ഒന്നാം റാങ്കിലേക്ക് അര്‍ഷ്ദീപ് സിങ് എത്തുമെന്ന് മുന്‍ താരം കെ ശ്രീകാന്ത്. ഇത് മുന്‍പില്‍ കണ്ട് അര്‍ഷ്ദീപിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാരോട് കെ ശ്രീകാന്ത് ആവശ്യപ്പെടുത്തുന്നത്. 

ഭാവിയില്‍ ട്വന്റി20യിലെ നമ്പര്‍ 1 താരമാവും അര്‍ഷ്ദീപ്. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ്. ഇത് കുറിച്ച് വെച്ചോളു. ട്വന്റി20 ലോകകപ്പ് ടീമില്‍ അര്‍ഷ്ദീപ് ഉണ്ടാവും. അവന്റെ പേര് കൂടി ഉള്‍പ്പെടുത്തൂ എന്നാണ് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയോട് കെ ശ്രീകാന്ത് പറയുന്നത്. 

ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകള്‍ക്ക് കയ്യടി

ഡെത്ത് ബൗളിങ് കൊണ്ട് അര്‍ഷ്ദീപിന് ഇന്ത്യന്‍ ടീമില്‍ ശ്രദ്ധ പിടിക്കാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഡെത്ത് ഓവറുകളില്‍ എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച ഇക്കണോമി റേറ്റ് അര്‍ഷ്ദീപിന്റെ പേരിലാണ്. എന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടെല്ലാമാണ് അര്‍ഷ്ദീപിന് മത്സരിക്കേണ്ടി വരുന്നത്. 

2021ലെ ട്വന്റി20 ലോകകപ്പിന് ശേഷം 11 പേസര്‍മാരെയാണ് ഇന്ത്യ കളിപ്പിച്ചത്. ഇതില്‍ ഐപിഎല്ലിലെ പ്രകടനത്തിന്റെ ബലത്തില്‍ ഏതാനും പേസര്‍മാര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ടീമില്‍ തുടരാനായത്. നിലവില്‍ വിന്‍ഡിസിന് എതിരായ ട്വന്റി20 കളിക്കുകയാണ് അര്‍ഷ്ദീപ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com