'ചവറ് ബാറ്റിംഗ്', സാമാന്യബുദ്ധി ഇല്ല; ഫൈനലിൽ തോറ്റ ഇന്ത്യൻ വനിതാ ടീമിനെ വിമർശിച്ച് അസ്ഹറുദ്ദീൻ 

162 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 152 റൺസ് നേടിയപ്പോഴേക്കും ഓൾഔട്ടായി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കോമൺവെൽത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റ് കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ് വെള്ളി കൊണ്ട് സംതൃപതരാകേണ്ടിവന്നു ഇന്ത്യൻ ടീമിന്. 65റൺസ് നേടിയ ഹർമീത് കൗർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിനെ വിജയതീരത്തെത്തിക്കാൻ കഴിഞ്ഞില്ല. 162 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 152 റൺസ് നേടിയപ്പോഴേക്കും ഓൾഔട്ടായി.

ഫൈനലിൽ തോറ്റെങ്കിലും വെള്ളി നേട്ടത്തിന് ടീമിനെ പ്രശംസിക്കുകയായിരുന്നു ആരാധകർ. എന്നാൽ 'ചവറ്' ബാറ്റിംഗ് പ്രകടനം എന്നുപറഞ്ഞ് ടീമിന്റെ പ്രകടനത്തെ വിമർശിക്കുകയായിരുന്നു മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. "ഇന്ത്യൻ ടീമിന്റെ ചവറ് ബാറ്റിംഗ്. സാമാന്യബുദ്ധി ഇല്ല. വിജയിക്കേണ്ട കളി താലത്തിൽ നൽകി," അസ്ഹറുദ്ദീൻ ട്വീറ്റ് ചെയ്തു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയേയും ഷെഫാലി ഷായെയും നഷ്ടപ്പെട്ടത് തിരിച്ചടിയായി. എന്നാൽ പിന്നീട് വന്ന ഹർമർപ്രീത് കൗർ (62) ജെർമിയ റോഡ്രി​ഗസുമായി (33) ചേർന്ന് മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 96 റൺസാണ് നേടിയത്. എന്നാൽ നിർണായക സമയത്ത് ഇരുവരും പുറത്തായതാണ് വീണ്ടും തിരിച്ചടിയായി. 8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com