"അമ്മീ, ഇതാ എന്റെ സമ്മാനം"; സ്വര്‍ണനേട്ടത്തിന് പിന്നാലെ നിഖാത് സരിന്‍ കുറിച്ചു 

അയര്‍ലന്‍ഡിന്റെ കാര്‍ലി എംസി നൗളിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്
നിഖാത് സരിന്‍/ഫോട്ടോ: ട്വിറ്റർ
നിഖാത് സരിന്‍/ഫോട്ടോ: ട്വിറ്റർ

"എന്റെ അമ്മിയോടും മാതൃരാജ്യത്തോടും ഞാന്‍ തന്ന വാക്കുപോലെ, ഇതാ എന്റെ സമ്മാനം", കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50 കിലോഗ്രാമിന്റെ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ നിഖാത് സരിന്റെ വാക്കുകളാണിത്. വനിതകളുടെ ലൈറ്റ്‌ ഫ്ളൈവെയ്റ്റ് ഫൈനലിൽ (48-50 കിലോ വിഭാഗത്തില്‍) വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി എംസി നൗളിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്. 

ആദ്യ റൗണ്ട് നേടിയ താരം രണ്ടാം റൗണ്ട് 5-0ത്തിനാണ് സ്വന്തമാക്കിയത്. മൂന്നാം റൗണ്ടിലും ജയിച്ചാണ് നിഖാത് സ്വര്‍ണ്ണം നേടിയത്. ഒടുവിൽ, ഇതാ എന്റെ അമ്മിക്കും മാതൃരാജ്യത്തിനും വാഗ്ദാനം ചെയ്ത എന്റെ സമ്മാനം. ബർമിംഗ്ഹാമിൽ നടന്ന സന്തോഷം നിറഞ്ഞ കോമൺവെൽത്ത് ​ഗെയിംസിന് ശേഷം സ്വർണം നേടിയതിന്റെ ആവേശം. നിങ്ങളുടെ പിന്തുണയും സ്നേഹവും എന്നെ നയിക്കുന്നു, നിഖാത് കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com