പങ്കെടുത്തത് 72 രാജ്യങ്ങള്‍; 56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡല്‍ വാരി എമ്മ മക്കിയോണ്‍ 

ആറ് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് എമ്മ 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിപ്പിക്കുന്നത്
എമ്മ മക്കിയോണ്‍/ഫോട്ടോ: എഎഫ്പി
എമ്മ മക്കിയോണ്‍/ഫോട്ടോ: എഎഫ്പി

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീഴുമ്പോള്‍ ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം എമ്മ മക്കിയോണ്‍ ആണ് ശ്രദ്ധ പിടിക്കുന്നത്. ബിര്‍മിങ്ഹാമില്‍ പങ്കെടുത്ത 56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡല്‍ നീന്തല്‍കുളത്തില്‍ നിന്ന് എമ്മ വാരിയെടുത്തു. 

ആറ് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് എമ്മ 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിപ്പിക്കുന്നത്. 72 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമായത്. അതില്‍ 56 രാജ്യങ്ങള്‍ നേടിയതിനേക്കാള്‍ മെഡല്‍ എമ്മ നേടി. 72 രാജ്യങ്ങളില്‍ 16 രാജ്യങ്ങള്‍ മാത്രമാണ് എട്ടോ അതില്‍ അധികമോ മെഡല്‍ നേടിയത്. 

നാല് വട്ടം ലോക റെക്കോര്‍ഡ് തന്റെ പേരില്‍ ചേര്‍ത്ത താരമാണ് എമ്മ. 11 ഒളിംപിക്‌സ് മെഡലുകളും എമ്മയുടെ കൈകളിലുണ്ട്. റിയോയില്‍ ഒരു സ്വര്‍ണവും ടോക്യോയില്‍ നാല് സ്വര്‍ണവുമാണ് എമ്മ നേടിയത്. 178 മെഡലുമായാണ് ഓസ്‌ട്രേലിയ ബിര്‍മിങ്ഹമില്‍ ഒന്നാമതെത്തിയത്. 67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവും ഓസ്‌ട്രേലിയ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com