അയര്‍ലന്‍ഡ് ഇതിഹാസതാരം കെവിന്‍ ഒബ്രയാന്‍ വിരമിച്ചു

152 ഏകദിന മത്സരങ്ങള്‍ കളിച്ച കെവിന്‍ ഒബ്രയാന്‍ രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രയാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറാണ് താരം മതിയാക്കുന്നത്. 

2006 ലാണ് കെവിന്‍ ഒബ്രയാന്‍ അയര്‍ലന്‍ഡ് ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 152 ഏകദിന മത്സരങ്ങള്‍ കളിച്ച കെവിന്‍ ഒബ്രയാന്‍ രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്ത്തി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് 38കാരനായ കെവിന്‍ ഒബ്രയാന്‍. 2021 ല്‍ യുഎഇയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലാണ് കെവിന്‍ അയര്‍ലന്‍ഡിനായി അവസാനമായി കളിച്ചത്.

2011 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ 328 റണ്‍സ് പിന്തുടര്‍ന്ന് അട്ടിമറി വിജയം നേടിയ അയര്‍ലന്‍ഡിനായി കെവിന്‍ ഒബ്രയാന്‍ 63 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com