'ഷെയ്ന്‍ വോണുമായി ഡേറ്റിങ്ങിലായിരുന്നു'; അവകാശവാദവുമായി'ഹോട്ടസ്റ്റ് ഗ്രാന്‍ഡ്മ'

'ഞാനും വോണും ഡേറ്റിങ്ങിലായിരുന്നു. അധികമാര്‍ക്കും അതിനെ കുറിച്ച് അറിയില്ല'
ഷെയ്ന്‍ വോണ്‍, ഗിന/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഷെയ്ന്‍ വോണ്‍, ഗിന/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Published on
Updated on

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണുമായി താന്‍ ഡേറ്റിങ്ങിലായിരുന്നെന്ന് ഗിന സ്‌റ്റെവാര്‍ട്ട്. തന്റെ സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു വോണ്‍ എന്നാണ് ഗിന സ്‌റ്റെവാര്‍ട്ട് അവകാശപ്പെടുന്നത്. 

ലോകത്തിലെ ഹോട്ടെസ്റ്റ് ഗ്രാന്‍ഡ്മാ എന്നാണ് ഗിന സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ ആകെ തകര്‍ന്ന് നിലയിലായിരുന്നു. ഒരു ഇതിഹാസത്തിനെയാണ് ലോകത്തിന് നഷ്ടമായത് എങ്കില്‍ എനിക്ക് ഒരു സുഹൃത്തിനേയും മനസാക്ഷി സൂക്ഷിപ്പുകാരനെയുമാണ് നഷ്ടമായത്, ഗിന പറയുന്നു. 

ഞാനും വോണും ഡേറ്റിങ്ങിലായിരുന്നു. അധികമാര്‍ക്കും അതിനെ കുറിച്ച് അറിയില്ല. അത് രഹസ്യമാക്കി വെക്കാന്‍ വോണ്‍ ആഗ്രഹിച്ചു. ഒരു മത്സരത്തിന് ശേഷം അദ്ദേഹം ഗോള്‍ഡ് കോസ്റ്റിലെത്തി. രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ച് ഇരുന്നു. ജീവിതത്തെ കുറിച്ച് വോണ്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ബന്ധത്തെ കുറിച്ച് പുറത്തുപറയില്ലെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്ക് നല്‍കിയിരുന്നു. 

തൊപ്പിയും സണ്‍ഗ്ലാസുമെല്ലാം വെച്ചാണ് ഞങ്ങള്‍ രണ്ട് പേരും എപ്പോഴും നടന്നിരുന്നത്. മാധ്യമങ്ങള്‍ ഈ ബന്ധത്തെ കുറിച്ച് അറിയാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. എന്നാല്‍ ആദ്യമായാണ് ഞാന്‍ ഇക്കാര്യം പുറത്തു പറയുന്നത്. വോണ്‍ വലിയ മനുഷ്യ സ്‌നേഹിയാണെന്ന് ആളുകള്‍ മനസിലാക്കണമെന്നുണ്ട് എനിക്ക്. തായ്‌ലന്‍ഡിലേക്ക് പോകുന്നതിന് മുന്‍പും എന്നോട് സംസാരിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്, ഗിന സ്റ്റെവാര്‍ട്ട് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com