മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇനി ബം​ഗ്ലാദേശിനെ കളി പഠിപ്പിക്കും

ലോകകപ്പ് ക്രിക്കറ്റ് വരെയാണ് ശ്രിധരൻ ശ്രീറാമിന്റെ ചുമതലയെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ പ്രതികരിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: മുൻ ഇന്ത്യൻ ഓൾറൗണ്ടർ ശ്രീധരൻ ശ്രീറാം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ. പരിമിത ഓവർ പോരാട്ടങ്ങളിലാണ് ശ്രീറാം ടീമിനെ പരിശീലിപ്പിക്കുന്നത്. ഏഷ്യ കപ്പിലും ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും മികവ് ലക്ഷ്യമിട്ടാണ് ബം​ഗ്ലാദേശ് പുതിയ പരിശീകനെ നിയമിച്ചിരിക്കുന്നത്. 

ലോകകപ്പ് ക്രിക്കറ്റ് വരെയാണ് ശ്രിധരൻ ശ്രീറാമിന്റെ ചുമതലയെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ പ്രതികരിച്ചു. അതേസമയം ബംഗ്ലാദേശ് ടെസ്റ്റ് ടീമിനെ ദക്ഷിണാഫ്രിക്കക്കാരനായ റസ്സൽ ഡൊമിനിഗോ തന്നെ തുടർന്നും പരിശീലിപ്പിക്കും.

2000 മുതൽ 2004 വരെ ഇന്ത്യയ്ക്കായി എട്ട് ഏകദിന മത്സരങ്ങളിൽ ശ്രീറാം കളിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ശ്രീറാമിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറവായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ശ്രീറാം തിളങ്ങി. തമിഴ്നാടിനു വേണ്ടിയും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഒരു സീസണില്‍ ആയിരത്തിനു മുകളിൽ റൺസ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണു ശ്രീറാം.

ഓസ്ട്രേലിയയുടെ സ്പിൻ ബൗളിങ് പരിശീലകനായി ഏറെക്കാലം പ്രവർത്തിച്ചു. മുഖ്യപരിശീലകനായ ‍ഡാരൻ ലേമാനു കീഴിലാണ് ഓസ്ട്രേലിയയിൽ പ്രവർത്തിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com