കോഹ്‌ലിക്ക് കീഴിലെ ഇന്ത്യയാണ് ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിച്ചത്: ഗ്രെയിം സ്മിത്ത് 

ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായെടുത്തത് കോഹ് ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയാണ് ടെസ്റ്റ് ക്രിക്കറ്റിനെ പുരോഗതിയിലേക്ക് നയിച്ചതെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവമായെടുത്തത് കോഹ് ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. 

നിലവില്‍ വമ്പന്‍ ടെസ്റ്റ് രാജ്യങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന് സംഭാവന നല്‍കുന്നത്. ടെസ്റ്റില്‍ 10,11,12 കരുത്തരായ ടീമുകള്‍ ഉണ്ടാവാന്‍ പോകുന്നില്ല. ഈ ലെവലില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന അഞ്ചോ ആറോ രാജ്യങ്ങള്‍ മാത്രമാണ് ഉണ്ടാവുക എന്നും സ്മിത്ത് പറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം അവസാനിക്കുന്നു എന്ന ചര്‍ച്ചകള്‍ ശക്തമായ സമയം ടെസ്റ്റിനായി വാദിച്ചവരില്‍ മുന്‍പിലുണ്ടായ താരമാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ടെസ്റ്റില്‍ ഇന്ത്യയെ പല ഐതിഹാസിക ജയങ്ങളിലേക്കും എത്തിച്ച കോഹ് ലി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇന്ത്യയെ നയിച്ചു. 

മറ്റൊരു വമ്പന്‍ രാജ്യം ഇല്ലാതായി പോവുന്നത് ലോക ക്രിക്കറ്റിന് താങ്ങാനാവില്ല

ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരോട് കിടപിടിച്ച് നില്‍ക്കാന്‍ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടതുണ്ടെന്നും സ്മിത്ത് പറഞ്ഞു. അത് വളരെ പ്രധാനപ്പെട്ടതാണ്. സൗത്ത് ആഫ്രിക്കയോ അതല്ലെങ്കില്‍ മറ്റൊരു വമ്പന്‍ രാജ്യമോ ക്രിക്കറ്റില്‍ നിന്ന് ഇല്ലാതായി പോവുന്നത് ലോക ക്രിക്കറ്റിന് താങ്ങാനാവില്ല, സ്മിത്ത് പറഞ്ഞു. 

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ട്വന്റി20 ലീഗിലെ ആറ് ടീമുകളേയും സ്വന്തമാക്കിയത് ഐപിഎല്‍ ഫ്രാഞ്ചൈസികളാണ്. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് നിക്ഷേപം വരുന്നതിനെ സ്മിത്ത് പിന്തുണച്ചു. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് ഇങ്ങനെയൊരു നിക്ഷേപം എത്തേണ്ടത് അത്യന്തം ആവശ്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com