'പേടിയുണ്ടോ? ഏഷ്യ കപ്പ് മാറ്റി വച്ചോളു'- വഖാർ യൂനിസിനെ 'ട്രോളി കൊന്ന്' ഇന്ത്യൻ ആരാധകർ

അഫ്രീദിയെ പോലെയുള്ള ലോകോത്തര നിലവാരമുള്ള ഒരു ബൗളറെ നേരിടുന്നതിൽ ഇന്ത്യൻ മുൻനിരയ്ക്ക് ആശയക്കുഴപ്പമുണ്ടെന്നു നേരത്തെ തന്നെ വഖാർ ചൂണ്ടിക്കാട്ടിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്‍ലാമബാദ്: പാകിസ്ഥാൻ പേസ് സെൻസേഷൻ ഷഹീൻ അഫ്രീദി ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിൽ നിന്ന് പുറത്തായത് കഴിഞ്ഞ ​ദിവസമാണ്. കാൽമുട്ടിനേറ്റ് പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഷഹീൻ അഫ്രീദി പിൻമാറിയത് ഇന്ത്യൻ മുൻനിര ബാറ്റർമാർക്ക് വലിയ ആശ്വാസം നൽകുമെന്നു മുൻ പാകിസ്ഥാൻ പേസർ വഖാർ യൂനിസ് അഭിപ്രായപ്പെട്ടതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു വഖാർ യൂനിസിന്റെ പരാമർശം. അഫ്രീദിയെ പോലെയുള്ള ലോകോത്തര നിലവാരമുള്ള ഒരു ബൗളറെ നേരിടുന്നതിൽ ഇന്ത്യൻ മുൻനിരയ്ക്ക് ആശയക്കുഴപ്പമുണ്ടെന്നു നേരത്തെ തന്നെ വഖാർ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാൽ ഇങ്ങനെ അഭിപ്രായം പറഞ്ഞത് മാത്രമേ വഖാറിന് ഓർമയുള്ളു. പിന്നാലെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണു ഇന്ത്യൻ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയത്. ഇന്ത്യൻ ബാറ്റിങ് ഓർഡർ അതിശക്തമാണെന്നും  ഷഹീൻ അഫ്രീദിയുടെ സാന്നിധ്യത്തിലും അനായാസം ഇന്ത്യ ജയിച്ചു കയറുമെന്നും ആരാധകർ വഖാർ യൂനിസിന് മറുപടി നൽകുന്നു.

പാകിസ്ഥാൻ വേഗത്തിൽ പരാജയം സമ്മതിച്ചുവെന്നും ഒരാളുടെ പരിക്ക് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിക്കുമെങ്കിൽ ആ ടീം തന്നെ ഒരു തമാശയാണെന്ന് ഇന്ത്യൻ ആരാധകർ ട്വിറ്ററിൽ കുറിച്ചു. പേടിയാണെങ്കിൽ ഏഷ്യ കപ്പ് തന്നെ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് പാകിസ്ഥാന് ആലോചിക്കാമെന്നും മറ്റൊരാൾ കുറിച്ചു. വഖാർ യൂനിസ് സ്വന്തം ടീമിനെ തന്നെയാണ് പരിഹസിക്കുന്നതെന്നും ഇന്ത്യൻ ആരാധകർ മറുപടിയായി കുറിച്ചു. ഇന്ത്യൻ താരങ്ങൾ  അഫ്രീദിയെ സി‌ക്‌സറിനു പറത്തുന്ന വീഡിയോയും ചിലർ മറുപടിയായി പോസ്റ്റ് ചെയ്യുന്നുണ്ട്.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണു ഷഹീൻ അഫ്രീദിക്ക് പരിക്കേറ്റത്. നാല് മുതൽ ആറ് ആഴ്ച വരെ വിശ്രമം വേണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മെഡിക്കൽ അഡ്വൈസറി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com