75 പന്തില്‍ സെഞ്ചുറി; മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര; കോഹ്‌ലിയേയും മറികടന്നു

മിഡില്‍സെക്‌സിനെതിരായ റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് മത്സരത്തില്‍ 90 പന്തില്‍ നിന്ന് 132 റണ്‍സ് ആണ് പൂജാര അടിച്ചെടുത്തത്
ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍
ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: ഇംഗ്ലീഷ് ഡൊമസ്റ്റിക് സീസണിലെ തന്റെ മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര. സീസണിലെ തന്റെ മൂന്നാമത്തെ ലിസ്റ്റ് എ സെഞ്ചുറിയാണ് പൂജാര സസെക്‌സിന് വേണ്ടി കണ്ടെത്തിയത്. 

മിഡില്‍സെക്‌സിനെതിരായ റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് മത്സരത്തില്‍ 90 പന്തില്‍ നിന്ന് 132 റണ്‍സ് ആണ് പൂജാര അടിച്ചെടുത്തത്. 75 പന്തില്‍ പൂജാര സെഞ്ചുറി പിന്നിട്ടു. 20 ഫോറും 2 സിക്‌സുമാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. ഇതോടെ 8 കളിയില്‍ നിന്ന് 614 റണ്‍സ് ആണ് പൂജാര സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 102.33. സ്‌ട്രൈക്ക്‌റേറ്റ് 116. 

ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ചുറിക്കൊപ്പം രണ്ട് അര്‍ധ ശതകവും പൂജാര നേടിയിരുന്നു. സസെക്‌സിന് വേണ്ടി മിഡില്‍സെസ്‌കിന് എതിരെ ടോം അല്‍സോപ്പ് 155 പന്തില്‍ നിന്ന് 189 റണ്‍സും കണ്ടെത്തി. ഇതോടെ 50 ഓവറില്‍ 400 എന്ന ടോട്ടലിലേക്കാണ് സസെക്‌സ് എത്തിയത്. 

ലിസ്റ്റ് എയിലെ പൂജാരയുടെ ബാറ്റിങ് ശരാശരി ഇതോടെ 57.49ലേക്ക് എത്തി. വിരാട് കോഹ് ലി, ബാബര്‍ അസം എന്നിവരുടെ ബാറ്റിങ് ശരാശരിയേക്കാള്‍ മുകളിലാണ് ഇപ്പോള്‍ പൂജാരയുടെ ലിസ്റ്റ് എയിലെ ശരാശരി. 58.84 ബാറ്റിങ് ശരാശരിയുമായി സാം ഹെയ്‌നും 57.86 ബാറ്റിങ് ശരാശരിയുമായാി മൈക്കല്‍ ബെവനും മാത്രമാണ് ചേതേശ്വര്‍ പൂജാരയ്ക്ക് മുന്‍പിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com