'ഞാന്‍ ഇപ്പോള്‍ സ്വീപ്പും റിവേഴ്‌സ് സ്വീപ്പും കളിക്കുന്നു; വിട്ടുകൊടുക്കാന്‍ തയ്യാറല്ല'; ടീമിലേക്കുള്ള തിരിച്ചുവരവില്‍ മായങ്ക് 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ ഭാവി സംബന്ധിച്ച പ്രതികരണവുമായി മായങ്ക് അഗര്‍വാള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ ഭാവി സംബന്ധിച്ച പ്രതികരണവുമായി മായങ്ക് അഗര്‍വാള്‍. വിട്ടുകൊടുക്കുന്ന ആളല്ല താന്‍ എന്നാണ് മായങ്ക് പ്രതികരിച്ചത്. 

ഓരോ ദിവസവും എന്റെ കളി മെച്ചപ്പെടുത്തി ഞാന്‍ ലക്ഷ്യത്തെ പിന്തുടരും. എന്റെ വഴിയിലേക്ക് എന്ത് വന്നാലും സന്തോഷം. എന്നാല്‍ സ്വപ്‌നങ്ങളും ആശകളും ഒരിക്കലും മരിക്കുന്നില്ല. പരിശീലനം നടത്തി എല്ലാം ശരിയായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക മാത്രമാണ് നമുക്ക് ചെയ്യാനാവുക എന്നും മായങ്ക് പറഞ്ഞു. 

മഹാരാജ ട്രോഫിയില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 480 റണ്‍സ്

കഴിഞ്ഞ നാല് മാസം എന്റെ ബാറ്റിങ്ങില്‍ ഞാന്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. റിവേഴ്‌സ് സ്വീപ്പിക്കും സ്വീപ്പിങ്ങും ചെയ്യാന്‍ ആരംഭിച്ചു. അതും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ. മഹാരാജ ട്രോഫി പോലെ ട്വന്റി20 ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറി നേടാനായത് ആത്മവിശ്വാസം നല്‍കുന്നു, മായങ്ക് അഗര്‍വാള്‍ പറയുന്നു. 

മായങ്കിന്റെ സെഞ്ചുറി ബലത്തിലാണ് ബെഗംളൂരു ബ്ലാസ്റ്റേഴ്‌സ് മഹാരാജ ട്രോഫി ഫൈനലില്‍ കടന്നത്. വെള്ളിയാഴ്ചയാണ് ടൂര്‍ണമെന്റ് ഫൈനല്‍. ഗുല്‍ബര്‍ഗ് മിസ്റ്റിക്‌സ് അല്ലെങ്കില്‍ മൈസുരു വാരിയേഴ്‌സ് ആയിരിക്കും ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് 196 റണ്‍സ് മാത്രമാണ് മായങ്ക് നേടിയത്. മഹാരാജ ട്രോഫിയില്‍ 11 ഇന്നിങ്‌സില്‍ നിന്ന് മായങ്ക് 480 റണ്‍സ് കണ്ടെത്തി. സ്‌ട്രൈക്ക്‌റേറ്റ് 167.24. 53 ആണ് ബാറ്റിങ് ശരാശരി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com