45 സ്ഥാനം മുന്‍പിലേക്ക്; ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റവുമായി ശുഭ്മാന്‍ ഗില്‍ 

മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ 245 റണ്‍സോടെ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്
ശുഭ്മന്‍ ഗില്‍/ഫോട്ടോ: എഎഫ്പി
ശുഭ്മന്‍ ഗില്‍/ഫോട്ടോ: എഎഫ്പി

ദുബായ്: സിംബാബ്‌വെക്കെതിരായ സെഞ്ചുറിയോടെ ഏകദിന റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 45 സ്ഥാനങ്ങള്‍ മുന്‍പിലേക്ക് കയറി 38 റാങ്കിലേക്കാണ് ഗില്‍ എത്തിയത്. 

സിംബാബ് വെക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ 245 റണ്‍സോടെ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. 890 പോയിന്റോടെ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം സ്ഥാനത്താണ് വിരാട് കോഹ് ലി. രോഹിത് ആറാമതും. 

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ മികവോടെ റബാഡ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ നോര്‍ജെ 14 സ്ഥാനം മുന്‍പിലേക്ക് കയറി 25ാം റാങ്കിലെത്തി. ടെസ്റ്റിലെ ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാതും അശ്വിന്‍ രണ്ടാമതും തുടരുകയാണ്. 

ടെസ്റ്റിലെ ബാറ്റേഴ്‌സില്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 13ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ മാര്‍കോ ജെന്‍സനും നേട്ടമുണ്ടാക്കി. 17 സ്ഥാനം മുന്‍പോട്ട് കയറി ജെന്‍സന്‍ 17ാം റാങ്കിലേക്കാണ് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com