കോബി ബ്രയാന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോ പരസ്യമാക്കി; 127 കോടി രൂപ നല്‍കാന്‍ വിധി

കോബി ബ്രയന്റും 13 വയസുകാരിയായ മകളും ഉള്‍പ്പെടെ 7 പേരാണ് 2020ല്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

വാഷിങ്ടണ്‍: അമേരിക്കന്‍ ബാസ്‌കറ്റബോള്‍ താരം കോബി ബ്രയന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ താരത്തിന്റെ ഭാര്യക്ക് 127 കോടി രൂപ നല്‍കാന്‍ കോടതി വിധി. കോബി ബ്രയന്റും 13 വയസുകാരിയായ മകളും ഉള്‍പ്പെടെ 7 പേരാണ് 2020ല്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. 

ഹെലികോപ്റ്റര്‍ അപകടത്തിന് ശേഷം കോബി ബ്രയന്റിന്റെ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് ആരോപിച്ചാണ് വനേസ നിയമനടപടി സ്വീകരിച്ചത്. ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫിനും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും എതിരെയാണ് വനേസ കേസ് ഫയല്‍ ചെയ്തത്. 

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മറ്റ് ആളുകളുടെ കുടുംബാംഗങ്ങളും വനേസയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലെ വിധി കേട്ട് ലോസ് ആഞ്ചലസ് ഫെഡറല്‍ കോടതി മുറിയിലിരുന്ന വനേസ കരഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 

ലോസ് ആഞ്ചലസ് ലേക്കേഴ്‌സിന്റെ സ്റ്റാര്‍ താരമായിരുന്ന ബ്രയന്റ് 20 വര്‍ഷമാണ് ടീമില്‍ കളിച്ചത്. എക്കാലത്തേയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ബ്രയന്റ് 5 വട്ടം എന്‍ബിഎ ചാമ്പ്യന്‍ഷിപ്പ് ജയിച്ചു. 2020ല്‍ ഹാള്‍ ഓഫ് ഫെയിമിലേക്കും ബ്രയന്റിന്റെ പേര് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com