ലോകകപ്പിലെ ഇന്ത്യാ-പാക് പോര്; ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു; 80 ശതമാനവും സ്വന്തമാക്കിയത് ഓസ്‌ട്രേലിയയിലുള്ളവര്‍ 

ഇന്ത്യാ-പാകിസ്ഥാന്‍ മത്സരത്തിന്റെ  സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ വ്യാഴാഴ്ചയാണ് ഐസിസി വില്‍പ്പനക്ക് വെച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തിന്റെ ടിക്കറ്റ് വിറ്റുപോയതായി ഐസിസി. 80 ശതമാനം ടിക്കറ്റുകളും ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ തന്നെയാണ് വാങ്ങിയത് എന്ന് ട്വന്റി20 ലോകകപ്പിന്റെ മള്‍ട്ടികള്‍ച്ചറല്‍ അംബാസിഡര്‍ ഉസ്മാന്‍ ഖവാജ പറഞ്ഞു. 

ഒക്ടോബര്‍ 23നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം. സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകള്‍ വ്യാഴാഴ്ചയാണ് ഐസിസി വില്‍പ്പനക്ക് വെച്ചത്. 4000 സ്റ്റാന്‍ഡിങ് റൂം ടിക്കറ്റുകളാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് വെച്ചത്. 

ഇന്ത്യാ-പാക് മത്സരത്തിന്റെ ജനറല്‍ ടിക്കറ്റുകള്‍ ഈ വര്‍ഷം ആദ്യം തന്നെ വിറ്റുപോയിരുന്നു. ഫെബ്രുവരിയിലാണ് ജനറല്‍ ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചത്. 5 മിനിറ്റ് കൊണ്ട് ടിക്കറ്റുകള്‍ കാലിയായി എന്നാണ് ഐസിസി അറിയിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓസ്‌ട്രേലിയയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എങ്കിലും പല പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരുടെ സ്വന്തം ലോകകപ്പായിരിക്കും ഇത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത് ഈ ആരാധകരില്‍ 80 ശതമാനവും ഓസ്‌ട്രേലിയയില്‍ നിന്നാണെന്നാണ്. പല പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആരാധകര്‍ക്ക് ലഭിക്കുന്ന വലിയ അവസരമാണ് ഇതെന്നും ഉസ്മാന്‍ ഖവാജ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com