ആദ്യം ടിറ്റേയ്‌ക്കൊപ്പം ചുവടുവെച്ചു, പിന്നാലെ റൊണാള്‍ഡോയേയും പഠിപ്പിച്ച് റിച്ചാര്‍ലിസന്‍ (വീഡിയോ)

ഖത്തര്‍ ലോകകപ്പിലെ തന്റെ മൂന്നാമത്തെ ഗോളാണ് ദക്ഷിണ കൊറിയക്കെതിരായ കളിയിലൂടെ റിച്ചാര്‍ലിസന്‍ വലയിലാക്കിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ത്തര്‍ ലോകകപ്പിലെ തന്റെ മൂന്നാമത്തെ ഗോളാണ് ദക്ഷിണ കൊറിയക്കെതിരായ കളിയിലൂടെ റിച്ചാര്‍ലിസന്‍ വലയിലാക്കിയത്. ഗോള്‍വല കുലുക്കി ഡഗൗട്ടിലേക്ക് എത്തിയ ആഘോഷിച്ച റിച്ചാര്‍ലിസനൊപ്പം ടിറ്റേയും ചുവടുവെച്ചു. പിന്നാലെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയേയും തന്റെ ചുവടുകള്‍ പഠിപ്പിക്കുകയാണ് റിച്ചാര്‍ലിസണ്‍. 

29ാം വലത് ഭാഗത്ത് നിന്ന് വന്ന ബ്രസീല്‍ താരത്തിന്റെ ക്രോസ് ദക്ഷിണ കൊറിയന്‍ താരം ഹെഡ്ഡ് ചെയ്ത് അകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കൊറിയന്‍ താരത്തിന്റെ ചലഞ്ച് മറികടന്നും പന്ത് രണ്ടിലധികം തവണ ഹെഡ് ചെയ്ത് നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ച റിച്ചാര്‍ലിസന്‍ പന്ത് പക്വെറ്റയിലേക്കും പക്വെറ്റ പന്ത് തിയാഗോ സില്‍വയിലേക്കും നല്‍കി. ബോക്‌സിനുള്ളിലേക്ക് ഓടിയ റിച്ചാര്‍ലിസന് നേരെ അളന്ന് കുറിച്ച നിലയില്‍ തിയാഗോ സില്‍വയുടെ പാസുമെത്തി. ഫിനിഷിങ്ങില്‍ റിച്ചാര്‍ലിസന് പിഴച്ചുമില്ല. 

റിച്ചാര്‍ലിസനുമൊത്തുന്ന ഗോള്‍ സെലിബ്രേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ ടിറ്റേയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ കരുതലോടെയിരിക്കണമായിരുന്നു. കാരണം ഇത് നിന്ദിക്കലാണെന്ന് പറയുന്ന വിദ്വേഷം കൊണ്ട് നടക്കുന്ന ആളുകളുണ്ട്. എന്നാലത് സന്തോഷം പ്രകടിപ്പിക്കലാണ്, ടിറ്റേ പറഞ്ഞു. 

മത്സരത്തിന് ശേഷം ഫിഫയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയെ റിച്ചാര്‍ലിസന്‍ തന്റെ ചുവടുകള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചത്. കളിയിലേക്ക് വരുമ്പോള്‍ ഡിസംബര്‍ 9ന് ക്രൊയേഷ്യക്കെതിരെയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോര്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com