ക്വാര്‍ട്ടര്‍ വരെ 'യാത്ര', ഇനി 'സ്വപ്നം'- ലോകകപ്പ് സെമിയിലും ഫൈനലിലും പുതിയ പന്ത്

അല്‍ റിഹ്‌ലയില്‍ ഉപയോഗിച്ച എല്ലാ സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചിരിക്കുന്നത്
അഡിഡാസിന്റെ പുതിയ പന്തുമായി മെസി, എയ്ഞ്ചൽ ഡി മരിയ/ ഫോട്ടോ: ട്വിറ്റർ
അഡിഡാസിന്റെ പുതിയ പന്തുമായി മെസി, എയ്ഞ്ചൽ ഡി മരിയ/ ഫോട്ടോ: ട്വിറ്റർ

ദോഹ: ഖത്തര്‍ ലോകകപ്പിലെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകാനിരിക്കെ ഗ്രൂപ്പ്, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഉപയോഗിച്ച് പന്തില്‍ മാറ്റം വരുത്തി അഡിഡാസ്. ടൂര്‍ണമെന്റ് തുടങ്ങിയത് മുതല്‍ ക്വാര്‍ട്ടര്‍ വരെ ഉപയോഗിച്ചത് അല്‍ റിഹ്‌ല എന്ന പന്തായിരുന്നു. ഇത് കൂടുതല്‍ പരിഷ്‌കരിച്ചാണ് സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചിരിക്കുന്നത്. 

അല്‍ ഹില്‍മ് എന്നാണ് പുതിയ പന്തിന്റെ പേര്. അല്‍ റിഹ്‌ല എന്നാല്‍ 'യാത്ര' എന്നായിരുന്നു അര്‍ഥം. അല്‍ ഹില്‍മ് എന്നാല്‍ 'സ്വപ്‌നം' എന്നാണ് അര്‍ഥം. 

അല്‍ റിഹ്‌ലയില്‍ ഉപയോഗിച്ച എല്ലാ സാങ്കേതിക വിദ്യകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചിരിക്കുന്നത്. പന്തിലുപയോഗിച്ചിരുന്ന നൂതന സാങ്കേതിക വിദ്യകള്‍ മാച്ച് ഓഫീഷ്യല്‍സിന് മത്സര സമയത്ത് പെട്ടെന്ന് തന്നെ തീരുമാനങ്ങളെടുക്കാന്‍ സഹായകമായിരുന്നു. സമാന ടെക്‌നോളജി അല്‍ ഹില്‍മിലും ഉണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com