‘എന്താണ് മാനദണ്ഡമെന്ന് അറിയില്ല‘- പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയതിൽ കെഎൽ രാഹുൽ

ഋഷഭ് പന്തിനു പകരം പൂജാരെ ഉപനായകനാക്കിയതു സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് രാഹുലിന്റെ പ്രതികരണം
കെഎൽ രാ​ഹുൽ പരിശീലനത്തിൽ/ പിടിഐ
കെഎൽ രാ​ഹുൽ പരിശീലനത്തിൽ/ പിടിഐ

ധാക്ക: രോ​ഹിത് ശർമയ്ക്ക് പരിക്കേറ്റതിന് പിന്നാലെ ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി കെഎൽ രാഹുലിനെയാണ് തിര‍ഞ്ഞെടുത്തത്. വെറ്ററൻ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാരയെയാണ് വൈസ് ക്യാപ്റ്റനാക്കിയത്.

ഇപ്പോൾ ഈ കാര്യത്തിൽ പ്രതികരിക്കുകയാണ് രാ​ഹുൽ. ഋഷഭ് പന്തിനു പകരം പൂജാരെ ഉപനായകനാക്കിയതു സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് രാഹുലിന്റെ പ്രതികരണം. പരമ്പരയിലെ ആദ്യ പോരാട്ടം നാളെ ആരംഭിക്കും. 

‘എന്താണ് മാനദണ്ഡമെന്ന് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വൈസ് ക്യാപ്റ്റനാണെങ്കിൽ ടീമിന്റെ ഉത്തരവാദിത്വം കിട്ടിയതിൽ സന്തോഷിക്കും. വൈസ് ക്യാപ്റ്റനായാലും ചെയ്യേണ്ട കാര്യങ്ങളിൽ മാറ്റങ്ങളില്ല. ടീമിലെ എല്ലാവർക്കും അവരുടെ റോളുകളും ഉത്തരവാദിത്വങ്ങളും അറിയാം. അവരുടെ സംഭാവനയെ ടീം വിലമതിക്കുന്നു.’

‘ഋഷഭും പൂജാരയും ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന് വേണ്ടി തിളങ്ങിയവരാണ്. അവർ പലതവണ ആ ജോലി ചെയ്തിട്ടുണ്ട്. ആരെ നിയമിച്ചാലും അവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ ഒരു ടീമായി തുടരും‘- രാഹുൽ വ്യക്തമാക്കി.

രോഹിത് ശർമയ്ക്കു പകരം അഭിമന്യു ഈശ്വരൻ ടീമിൽ ഇടം പിടിച്ചു. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കു പകരം നവ്‌ദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിലെത്തി. ഫാസ്റ്റ് ബോളർ ജയ്‌ദേവ് ഉനദ്‌കട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയതും ശ്രദ്ധേയമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com