നിരാശപ്പെടുത്തി മുന്‍നിര; ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു 

പൂജാരയും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോറിങ് മുന്‍പോട്ട് കൊണ്ടുപോകും എന്ന് തോന്നിച്ചെങ്കിലും 46 റണ്‍സില്‍ നില്‍ക്കെ പന്ത് മടങ്ങി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ധാക്ക: ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. 48-3 എന്ന നിലയിലേക്കാണ് ഇന്ത്യ വീണത്. പിന്നാലെ പൂജാരയും ഋഷഭ് പന്തും ചേര്‍ന്ന് തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും 46 റണ്‍സ് എടുത്ത പന്തും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ടീം സ്‌കോര്‍ 41 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് വീണു. 40 പന്തില്‍ നിന്ന് 20 റണ്‍സ് എടുത്ത് ശുഭ്മാന്‍ ഗില്‍ മടങ്ങി. പിന്നാലെ 22 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ രോഹിത്തും കൂടാരം കയറി. 

ഒരു റണ്‍സ് മാത്രം എടുത്താണ് വിരാട് കോഹ് ലി മടങ്ങിയത്. പൂജാരയും ഋഷഭ് പന്തും ചേര്‍ന്ന് സ്‌കോറിങ് മുന്‍പോട്ട് കൊണ്ടുപോകും എന്ന് തോന്നിച്ചെങ്കിലും 46 റണ്‍സില്‍ നില്‍ക്കെ പന്ത് മടങ്ങി. 45 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും പറത്തിയായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. 

33 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 22 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഇരുവര്‍ക്കും കൂട്ടുകെട്ട് കണ്ടെത്താനായില്ലെങ്കില്‍ ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ കണ്ടെത്തുക പ്രയാസമാവും. രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റതോടെയാണ് രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com