നീരജ് ചോപ്ര! 2022ല്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട കായിക താരം; ബോള്‍ട്ടിനെ മറികടന്നു 

022ല്‍ ഏറ്റവും കൂടുതല്‍ ആര്‍ട്ടിക്കുകള്‍ വന്നത് നീരജ് ചോപ്രയുടെ പേരിലാണെന്നാണ് ലോക അത്‌ലറ്റിക്‌സ് പറയുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: 2022ല്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട താരം എന്ന നേട്ടത്തില്‍ ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ മറികടന്ന് ഇന്ത്യയുടെ ടോക്യോ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തില്‍  2022ല്‍ ഏറ്റവും കൂടുതല്‍ ആര്‍ട്ടിക്കുകള്‍ വന്നത് നീരജ് ചോപ്രയുടെ പേരിലാണെന്നാണ് ലോക അത്‌ലറ്റിക്‌സ് പറയുന്നത്...

മീഡിയ അനാലിസിസ് കമ്പനി യുനിസെപ്റ്റയുടെ റിപ്പോര്‍ട്ട് ആണ് ലോക അത്‌ലറ്റിക്‌സ് പങ്കുവെക്കുന്നത്. ചോപ്രയുമായി ബന്ധപ്പെട്ട് 812 ആര്‍ട്ടിക്കുകള്‍ വന്നു. ട്രാക്കിലെ മിന്നും ഓട്ടക്കാരി ജമൈക്കയുടെ എലെയ്ന്‍ തോംസനെ കുറിച്ച് വന്നത് 751 ആര്‍ട്ടിക്കുകള്‍. 

2017ല്‍ ട്രാക്കിനോട് വിടപറഞ്ഞ ബോള്‍ട്ടില്‍ നിന്ന് വന്നത് 574 ആര്‍ട്ടിക്കുകള്‍. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒന്നാം സ്ഥാനത്ത് എത്തിയിടത്ത് നിന്നാണ് നീരജ് ചോപ്ര ബോള്‍ട്ടിനെ പിന്നിലേക്ക് മാറ്റിയിരിക്കുന്നത്. 

ഈ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയും നീരജ് ചരിത്രമെഴുതി. അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ഇവിടെ മാറി. ജാവലിന്‍ ത്രോയില്‍ ഡയമണ്ട് ലീഗില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് നീരജ് ചോപ്ര. 

ട്രാക്കിനോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കോര്‍ഡ് ഇപ്പോഴും ബോള്‍ട്ടിന്റെ ജമൈക്കന്‍ ഇതിഹാസത്തിന്റെ പേരില്‍ തന്നെയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com