ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ വിരമിച്ചു

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ
ബെന്‍സെമ/ഫോട്ടോ: എഎഫ്പി
ബെന്‍സെമ/ഫോട്ടോ: എഎഫ്പി

പാരീസ്: ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ. 36-ാം ജന്മദിനത്തിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഫ്രാന്‍സിനായി 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് അദ്ദേഹം നേടിയത്. നിലവിലെ ബാലന്‍ ദിഓര്‍ ജേതാവാണ്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും പരിക്കിനെ തുടര്‍ന്ന് പുറത്തായി.

2007ലായിരുന്നു രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം. ക്ലബ് ഫുട്‌ബോളില്‍ റിയല്‍ മാഡ്രിഡ് ടീമിനായി തുടര്‍ന്നും കളിക്കുമെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com