വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസിൽ; രോഹനെ ആർക്കും വേണ്ട

മറ്റു മലയാളി താരങ്ങളായ രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെഎം ആസിഫ്, സ്പിന്നര്‍ എസ് മിഥുന്‍ എന്നിവരെ ആരും ലേലത്തില്‍ സ്വന്തമാക്കിയില്ല
വിഷ്ണു വിനോദ്/ ഫോട്ടോ: ഫെയ്സ്ബുക്ക്
വിഷ്ണു വിനോദ്/ ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് മുംബൈ ഇന്ത്യൻസിലേക്ക്.  ഐപിഎല്‍ താര ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിന്റെ താരമായിരുന്നു വിഷ്ണു. 

മറ്റു മലയാളി താരങ്ങളായ രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, കെഎം ആസിഫ്, സ്പിന്നര്‍ എസ് മിഥുന്‍ എന്നിവരെ ആരും ലേലത്തില്‍ സ്വന്തമാക്കിയില്ല. ഇന്ത്യൻ താരങ്ങളായ സൗരഭ് കുമാർ, പ്രിയം ഗാർഗ്, ഹിമ്മത് സിങ്കൊ, ചേതൻ എല്‍ആർ, ശുഭം കജൂരിയ, അൻമോൽപ്രീത് സിങ് എന്നിവർ അൺസോൾഡായി. കിവീസ് ഓൾ‌ റൗണ്ടർ ജിമ്മി നീഷം, ശ്രീലങ്കൻ താരം ദസുൻ ഷനക എന്നിവർക്കും ആവശ്യക്കാരുണ്ടായില്ല.

ജമ്മു കശ്മീർ താരമായ വിവ്രാന്ത് ശർമ വലിയ നേട്ടം സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് 20 ലക്ഷമായിരുന്നു അടിസ്ഥാന വില. 2.6 കോടി രൂപയാണ് താരത്തിന് കിട്ടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജമ്മു താരത്തെ ടീമിലെത്തിച്ചു. 

ഇന്ത്യൻ ഓൾ റൗണ്ടര്‍ നിഷാന്ത് സിദ്ധു 60 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നു. തമിഴ്നാട്ടിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റര്‍ എൻ ജഗദീശന്‍ 90 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com