ബാബര്‍ അസമിന് സെഞ്ച്വറി; തിരിച്ചു വരവ് ഗംഭീരമാക്കി സര്‍ഫ്രാസ് അഹമ്മദ്; പാകിസ്ഥാന്‍ പൊരുതുന്നു

ഒരു ഘട്ടത്തില്‍ 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു
സെഞ്ച്വറി നേടിയ ബാബർ അസം/ പിടിഐ
സെഞ്ച്വറി നേടിയ ബാബർ അസം/ പിടിഐ

കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ പൊരുതുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ തുടക്കത്തില്‍ പരുങ്ങിയെങ്കിലും പിന്നീട് ട്രാക്കിലായി. ക്യാപ്റ്റന്‍ ബാബര്‍ അസം തകര്‍പ്പന്‍ സെഞ്ച്വറിയുമായി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍. 

ഒരു ഘട്ടത്തില്‍ 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ബാബര്‍ അസം- വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് സഖ്യമാണ് പാകിസ്ഥാന്റെ വരുതിയിലേക്ക് കാര്യങ്ങളെത്തിച്ചത്. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ സര്‍ഫ്രാസ് അഹമ്മദു ം തിരിച്ചു വരവ് ഗംഭീരമാക്കി. താരത്തിന്റെ കരിയറിലെ 50ാം ടെസ്റ്റാണ് ഇത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റനൊപ്പം സര്‍ഫ്രാസ് ബാറ്റിങ് തുടരുന്നു. 

കരിയറിലെ ഒന്‍പതാം ടെസ്റ്റ് സെഞ്ച്വറിയാണ് ബാബര്‍ അസം കുറിച്ചത്. 235 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും സഹിതം 133 റണ്‍സുമായി താരം ബാറ്റിങ് തുടരുന്നു. 115 പന്തില്‍ ഒന്‍പത് ഫോറുകളടക്കം 65 റണ്‍സുമായി സര്‍ഫ്രാസും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 153 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിനായി മിച്ചല്‍ ബ്രെയ്‌സ് വെല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ടിം സൗത്തി, അജാസ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com