ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി ആര് നേടും? ഇഷാന്‍ കിഷനിലേക്ക് ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടത്തിലേക്ക് ഇഷാന്‍ കിഷന്‍ എത്തുമായിരുന്നെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
ഇഷാന്‍ കിഷന്‍/ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം
ഇഷാന്‍ കിഷന്‍/ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം

ന്യൂഡല്‍ഹി: ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടത്തിലേക്ക് ഇഷാന്‍ കിഷന്‍ എത്തുമായിരുന്നെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ബംഗ്ലാദേശിന് എതിരെ ഇരട്ട ശതകം നേടിയ ഇന്നിങ്‌സില്‍ 36ാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടില്ലായിരുന്നു എങ്കില്‍ ഇഷാന്‍ ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക് എത്തിയാനെ എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

യുവ താരങ്ങള്‍ മികവ് കാണിക്കുമ്പോള്‍ ഭാവി ശോഭനമാവുമെന്ന പ്രതീക്ഷയാണ് വരുന്നത്. ഏകദിനത്തില്‍ ഇരട്ട ശതകം എന്ന വിസ്മയിപ്പിക്കുന്ന നേട്ടത്തിലേക്കാണ് ഇഷാന്‍ കിഷന്‍ എത്തിയത്. വളരെ എളുപ്പം ഇഷാന് അത് സാധിച്ചു. വിക്കറ്റ് നഷ്ടപ്പെട്ടില്ലായിരുന്നു എങ്കില്‍ ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി അവിടെ പിറന്നാനെ, ഗാവസ്‌കര്‍ പറയുന്നു. 

ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും കളിക്കാന്‍ ഇഷാന് കഴിയുന്നു. അവന്റെ സ്‌ക്വയര്‍ കട്ട് നോക്കൂ...ഋഷഭ് പന്തിനെ പോലെ ഓണ്‍ സൈഡിലേക്കാണ് ഇഷാനും കൂടുതല്‍ കളിക്കുന്നത്. ഇരട്ട ശതകം എന്നത് വിസ്മയിപ്പിക്കുന്ന നേട്ടമാണ്. അതും ഈ പ്രായത്തില്‍. ഇവിടെ ഇഷാന് മുന്‍പില്‍ അതിരുകളില്ലെന്നും സുനില്‍ ഗാവസ്‌കര്‍ പറയുന്നു. 

ജനുവരി മൂന്നിനാണ് ഇന്ത്യയുടെ അടുത്ത വൈറ്റ്‌ബോല്‍ പരമ്പര ആരംഭിക്കുന്നത്. ശ്രീലങ്കക്കെതിരെയാണ് ഇത്. മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവും ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com