2036ലെ ഒളിംപിക്‌സ് ഇന്ത്യയില്‍? വേദിക്കായി ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രി

ആതിഥ്യം നേടിയെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി
അനുരാഗ് ഠാക്കൂര്‍/ഫയല്‍
അനുരാഗ് ഠാക്കൂര്‍/ഫയല്‍

ന്യൂഡല്‍ഹി: 2036ലെ ഒളിംപിക്‌സിന്റെ വേദിയാവാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. ആതിഥ്യം നേടിയെടുക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു, എങ്കില്‍ കായികരംഗത്തും അതാകുന്നതില്‍ എന്താണു കുഴപ്പം? - അനുരാഗ് ഠാക്കൂര്‍ ചോദിച്ചു. 

2036 ഒളിംപിക്‌സ് വേദിക്കായുള്ള മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ 10 നഗരങ്ങളാണുണ്ടാവുക. ഇതില്‍നിന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കുക.

പാരിസ്, ലൊസാഞ്ചലസ്, ബ്രിസ്‌ബെയ്ന്‍ എന്നിവയാണ് അടുത്ത 3 ഒളിംപിക്‌സുകളുടെ വേദികളായി നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നു വരുന്ന ഒളിംപിക്‌സാണ് 2036ലേത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com