ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി തിളങ്ങിയ എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ ചെല്‍സി രംഗത്ത്. എന്‍സോയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് ചെല്‍സിയുടെ ഇടപെടലും വരുന്നത്.
ലോകകപ്പില്‍ അര്‍ജന്റീന കിരീടം ചൂടിയതിന് പിന്നാലെ എന്‍സോയുടെ ട്രാന്‍ഫല്‍ വിപണിയിലെ വില കുത്തനെ കൂടി. 1061 കോടി രൂപയാണ് ഇപ്പോള്‍ എന്‍സോയെ സ്വന്തമാക്കാന്‍ ക്ലബുകള്‍ക്ക് നല്‍കേണ്ടി വരുന്നത്. എന്നാല്‍ പ്രതിഫല കാര്യത്തില്‍ ചെല്‍സിക്ക് മുന്‍പില്‍ ബെന്‍ഫിക്ക വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായതായാണ് വിവരം.
മധ്യനിരയില്‍ ചെല്‍സിക്ക് തലവേദന
മാത്രമല്ല, ചെല്‍സിയിലേക്ക് പോകാനുള്ള താത്പര്യം എന്‍സോ ബെന്‍ഫിക്കയെ അറിയിച്ചതായും ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ജോര്‍ജീഞ്ഞോ, കാന്റെ എന്നിവരുടെ പരിക്കിനെ തുടര്‍ന്ന് ചെല്‍സിക്ക് മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
എന്‍സോയെ കൊണ്ടുവരുന്നതിലൂടെ പിടിച്ചുനില്‍ക്കാനാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റുമാണ് എന്‍സോയില്‍ നിന്ന് വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക