കുഞ്ഞിനേയും നോക്കണം ലോകകപ്പില്‍ ടീമിനേയും നയിക്കണം; അമ്മയായതിന് ശേഷം പാകിസ്ഥാന്‍ ടീമിലേക്ക് തിരിച്ചെത്തി ബിസ്മ മറൂഫ്‌

13 മാസം മുന്‍പ് ക്രിക്കറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: 13 മാസം മുന്‍പ് ക്രിക്കറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ്. എന്നാല്‍ ഈ വരുന്ന മാര്‍ച്ചില്‍ ന്യൂസിലന്‍ഡ് വേദിയാവുന്ന ലോകകപ്പില്‍ ബിസ്മ പാകിസ്ഥാനെ നയിക്കും. ഇവിടെ ടീമിനേയും തന്റെ കുഞ്ഞിനേയും ബിസ്മയ്ക്ക് നോക്കണം. 

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പാരന്റല്‍ സപ്പോര്‍ട്ട് പോളിസിയാണ് ബിസ്മയെ തുണച്ചത്. അമ്മയായതിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ലോകത്ത് മുഴുവനുമുള്ള സ്ത്രീകള്‍ക്ക് ബിസ്മ പ്രചോദനം നല്‍കുന്നു. 12 മാസത്തെ പെയ്ഡ് ലീവും, കരാര്‍ പുതുക്കുമെന്ന ഉറപ്പുമാണ് ബിസ്മയ്ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയത്.

ആ സമയം എന്റെ ഭാവിയെ കുറിച്ച് എനിക്ക് വ്യക്തത ഉണ്ടായില്ല. എല്ലാം അവസാനിച്ചതായി തോന്നി. ഈ സമയം പാക് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചപ്പോഴാണ് തിരിച്ചു വരാം എന്ന സാധ്യത തെളിഞ്ഞത്. അമ്മയായതിന് ശേഷം ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെയെല്ലാം കളിക്കാര്‍ ക്രിക്കറ്റിലേക്ക് മടങ്ങി എത്തുന്നുണ്ട്. 

എനിക്ക് എന്റെ മകള്‍ക്കൊപ്പം യാത്ര ചെയ്യാം

ന്യൂസിലന്‍ഡില്‍ ലോകകപ്പിന് മത്സരിക്കുമ്പോള്‍ കുഞ്ഞും തന്റെ അമ്മയും ബിസ്മയ്‌ക്കൊപ്പം ഉണ്ടാവും. പിസിബിയുടെ ഈ പോളിസി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ വിരമിക്കേണ്ടി വന്നാനെ. ഇപ്പോള്‍ എനിക്ക് എന്റെ മകള്‍ക്കൊപ്പം യാത്ര ചെയ്യാം. അമ്മ ഒപ്പമുള്ളതിനാല്‍ എനിക്ക് കളിയിലും ശ്രദ്ധ കൊടുക്കാന്‍ പറ്റും. കളിയിലേക്ക് തിരികെ എത്തി ഒരുപാട് പേര്‍ക്ക് പ്രചോദനമാവാന്‍ സാധിക്കും എന്നാണ് എന്റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു കൊണ്ടിരുന്നത്. 

2016ലാണ് ബിസ്മ പാകിസ്ഥാന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 108 ഏകദിനം പാകിസ്ഥാന് വേണ്ടി കളിച്ച താരമാണ് ബിസ്മ. നേടിയത് 2602 റണ്‍സും. 99 ആണ് ഉയര്‍ന്ന സ്‌കോര്‍. 108 ട്വന്റി20യില്‍ നിന്ന് 2225 റണ്‍സും ബിസ്മ നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com