ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഒരു മത്സരം കളിച്ച് രണ്ടാമത്തേതില്‍ പരിക്കേറ്റ് പോയാല്‍ പറ്റില്ല; ധോനി, കോഹ്‌ലി എന്നിവരുടെ കരുത്ത് കണ്ടതല്ലേ? രോഹിത്തിനോട് മുന്‍ താരം

രോഹിത്തിന് മുന്‍പ് നായകന്മാരായവര്‍, കോഹ്‌ലിയും ധോനിയും, ഫിറ്റ്‌നസ് ആയിരുന്നു അവരുടെ ഏറ്റവും വലിയ കരുത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മയ്ക്ക് മുന്‍പിലെ പ്രധാന വെല്ലുവിളി ചൂണ്ടി മുന്‍ താരം അജിത് അഗാര്‍ക്കര്‍. രോഹിത്തിന് മുന്‍പ് ടീമിനെ നയിച്ച ധോനി, കോഹ്‌ലി എന്നിവരുടെ ഫിറ്റ്‌നസിലേക്കാണ് അഗാര്‍ക്കര്‍ ഇവിടെ വിരല്‍ ചൂണ്ടുന്നത്. 

ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് രോഹിത്തിന് മുന്‍പിലെ പ്രധാന വെല്ലുവിളി. രോഹിത്തിന് പരിക്കേല്‍ക്കുന്നത് നമ്മള്‍ കണുന്നു. രോഹിത്തിന് മുന്‍പ് നായകന്മാരായവര്‍, കോഹ്‌ലിയും ധോനിയും, ഫിറ്റ്‌നസ് ആയിരുന്നു അവരുടെ ഏറ്റവും വലിയ കരുത്ത്. കരിയറില്‍ ഏതാനും മത്സരങ്ങള്‍ മാത്രമാണ് അവര്‍ക്ക് നഷ്ടമായത്, അഗാര്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നു. 

നേതൃത്വ മികവ് രോഹിത്തിനുണ്ട്.

എല്ലാ മത്സരവും ക്യാപ്റ്റന് കളിക്കാനാവുമ്പോള്‍ ടീമിനെ പടുത്തുയര്‍ത്തുക എന്നതും പ്രയാസമാവില്ല. ഓരോ സാഹചര്യത്തേയും കളിക്കാര്‍ എങ്ങനെ നേരിടുന്നു എന്ന് നായകന് അടുത്ത് നിന്ന് മനസിലാക്കാനാവും. നേതൃത്വമികവ് രോഹിത്തിനുണ്ട്. നമ്മളത് കണ്ടതുമാണ്. 

വിരാട് കോഹ് ലിയേക്കാള്‍ കാര്യങ്ങള്‍ കൂടുതല്‍ അനായാസമായാവും രോഹിത് കാണുക. ഒരുപാട് രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പരിചയവുമായാണ് രോഹിത് ടീമിനെ നയിക്കാന്‍ എത്തുന്നത്. നേരത്തെ ഒരു പരമ്പരയിലേക്ക് മാത്രമായാണ് രോഹിത്തിന്റെ കയ്യിലേക്ക് ക്യാപ്റ്റന്‍സി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിലേക്കായി ടീമിനെ വാര്‍ത്തെടുക്കേണ്ട ഉത്തരവാദിത്വമാണ് വന്നിരിക്കുന്നത്, അജിത് അഗാര്‍ക്കര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com