കീഗന്‍ പീറ്റേഴ്‌സന് കോവിഡ്, സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടി; ന്യൂസിലന്‍ഡ് പര്യടനം നഷ്ടം

ഇന്ത്യക്കെതിരായ സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് പരമ്പരയില്‍ ഹീറോയായ കീഗന്‍ പീറ്റേഴ്‌സന് കോവിഡ് സ്ഥിരീകരിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്:  ഇന്ത്യക്കെതിരായ സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് പരമ്പരയില്‍ ഹീറോയായ കീഗന്‍ പീറ്റേഴ്‌സന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന് എതിരായ പരമ്പര കീഗന്‍ പീറ്റേഴ്‌സന് നഷ്ടമാവും. 

കീഗന്‍ പീറ്റേഴ്‌സന് പകരം സുബയര്‍ ഹംസ ടീമിലേക്ക് എത്തി. പീറ്റേഴ്‌സന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ മെഡിക്കല്‍ സംഘം പീറ്റേഴ്‌സന്റെ ശാരീരികവും മാനസികവുമായ അവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. 

ആറ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 276 റണ്‍സ്

ന്യൂസിലാന്‍ഡ് പര്യടനത്തിനായി ഇന്ന് സൗത്ത് ആഫ്രിക്കന്‍ ടീം യാത്ര തിരിക്കും. ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ കീഗന്‍ പീറ്റേഴ്‌സന്‍ ആയിരുന്നു മാന്‍ ഓഫ് സീരീസ്. ആറ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 276 റണ്‍സ്. 46 ആണ് പരമ്പരയിലെ പീറ്റേഴ്‌സന്റെ ബാറ്റിങ് ശരാശരി. 

പരമ്പരയില്‍ മൂന്ന് അര്‍ധ ശതകം കണ്ടെത്തിയ ഏക താരവും കീഗന്‍ പീറ്റേഴ്‌സന്‍ ആണ്. 72,82,62 എന്നീ സ്‌കോറുകളാണ് ഇന്ത്യക്കെതിരെ കീഗന്‍ പീറ്റേഴ്‌സന്‍ കണ്ടെത്തിയത്. റണ്‍സ് സ്‌കോര്‍ ചെയ്തതിന് ഒപ്പം ഫീല്‍ഡിങ്ങിലും കീഗന്‍ മികച്ചു നിന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ തോറ്റിടത്ത് നിന്ന് തിരികെ വന്നാണ് ബാക്കി രണ്ട് ടെസ്റ്റും ജയിച്ച് സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com