'മുഹമ്മദ് അലിയെ പോലെയാണ് ബാബര്‍ അസം'; ബാറ്റിങ് ശൈലി ചൂണ്ടി വിവ് റിച്ചാര്‍ഡ്‌സ്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ ഗ്ലാഡിയേറ്റേഴ്‌സിന്റെ മെന്ററുമാണ്‌ വിവ് റിച്ചാര്‍ഡ്‌സ്‌
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയോട് താരതമ്യപ്പെടുത്തി വിന്‍ഡിസ് മുന്‍ താരം സര്‍ വിവ് റിച്ചാര്‍ഡ്‌സ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ ഗ്ലാഡിയേറ്റേഴ്‌സിന്റെ മെന്ററുമാണ്‌ വിവ് റിച്ചാര്‍ഡ്‌സ്‌. 

കണ്‍വെന്‍ഷണല്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ ഏറ്റവും മികച്ച താരമാണ് ബാബര്‍ അസം. എന്താണ് ബാബര്‍ നിങ്ങളോട് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് മനസിലാവില്ല. നിങ്ങളെ ഇടിച്ച് പുറത്താക്കുകയല്ല ബാബര്‍ ചെയ്യുന്നത്. മുഹമ്മദ് അലിയെ പോലെയാണ് ബാബര്‍. ബോക്‌സിങ്ങില്‍ അദ്ദേഹം നിങ്ങളെ വേദനിപ്പിക്കും. ഷോട്ടുകള്‍ കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്ന താരമാണ് ബാബര്‍. അത് കാണുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു, റിച്ചാര്‍ഡ്‌സ് പറയുന്നു. 

45.17 ആണ് ട്വന്റി20യിലെ ബാബര്‍ അസമിന്റെ ബാറ്റിങ് ശരാശരി

ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന താരമാണ് ബാബര്‍ അസം. 45.17 ആണ് ട്വന്റി20യിലെ ബാബര്‍ അസമിന്റെ ബാറ്റിങ് ശരാശരി. ട്വന്റി20 ലോകകപ്പിന് ദുബായ് വേദിയായപ്പോള്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്നതും ബാബര്‍ അസം ആയിരുന്നു. 

പാകിസ്ഥാന്‍ മുന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദിനേയും റിച്ചാര്‍ഡ്‌സ് പ്രശംസിക്കുന്നു. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ ജയത്തിനായി ശ്രദ്ധ കൊടുക്കുന്ന കളിക്കാരനാണ് സര്‍ഫ്രാസ്. സര്‍ഫ്രാസ് കൊണ്ടുവരുന്ന ഊര്‍ജം ഞാന്‍ ഇഷ്ടപ്പെടുന്നു. നേടാന്‍ ലക്ഷ്യം വെക്കുന്ന എന്തും നേടാന്‍ കഴിവുള്ള കളിക്കാരനാണ് സര്‍ഫ്രാസ്. ഞാന്‍ അത് സര്‍ഫ്രാസിനോടും പറയുന്നു, വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com