ഋഷഭ് പന്തിനെ ഓപ്പണറാക്കിയതല്ല, രോഹിത്തിന്റെ ധീരമായ നീക്കം ഇത്; ബൗളിങ് ചെയ്ഞ്ച് ചൂണ്ടി ദിനേശ് കാര്‍ത്തിക് 

'വലംകയ്യന്മാര്‍ കളിക്കുമ്പോള്‍ ഓഫ് സ്പിന്നറെ കൊണ്ടുവന്നത് ശ്രദ്ധേയമാണ്. അവിടെ ഒരു ചൂണ്ടയിട്ട് കൊടുക്കുകയായിരുന്നു രോഹിത്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തിലെ രോഹിത് ശര്‍മയുടെ ഏറ്റവും ധീരമായ തീരുമാനത്തിലേക്ക് ചൂണ്ടി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. അത് ഋഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ചതല്ല. 

ഒഡീന്‍ സ്മിത്ത് നന്നായി ബാറ്റ് ചെയ്യുന്ന സമയം വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലേക്ക് പന്ത് നല്‍കാന്‍ രോഹിത് ധൈര്യം കാണിച്ചതിനെയാണ് കാര്‍ത്തിക് പ്രശംസിക്കുന്നത്. ഒഡീന്‍ സ്മിത്ത് മികച്ച നിലയില്‍ മുന്‍പോട്ട് പോകുമ്പോള്‍ രോഹിത് വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടുവന്നത് എനിക്ക് ഇഷ്ടപ്പെട്ടു. ധീരമായ തീരുമാനമാണ് അത്. വലംകയ്യന്മാര്‍ കളിക്കുമ്പോള്‍ ഓഫ് സ്പിന്നറെ കൊണ്ടുവന്നത് ശ്രദ്ധേയമാണ്. അവിടെ ഒരു ചൂണ്ടയിട്ട് കൊടുക്കുകയായിരുന്നു രോഹിത്, ദിനേശ് കാര്‍ത്തിക് പറയുന്നു. 

അവിടെയാണ് ക്യാപ്റ്റനും ബൗളറും തമ്മിലുള്ള ബന്ധം പൂത്തുലയുന്നത്

സമ്മര്‍ദത്തെ അതിജീവിക്കാനായി എന്നതാണ് സുന്ദറിന്റെ സൗന്ദര്യം. ബാറ്റ്‌സ്മാന്‍ ബൗളറെ വേട്ടയാടാനാണ് ശ്രമിക്കു. അവിടെ നമുക്ക് സാമര്‍ഥ്യവും കഴിവും വേണം. അവിടെയാണ് ക്യാപ്റ്റനും ബൗളറും തമ്മിലുള്ള ബന്ധം പൂത്തുലയുന്നത്, കാര്‍ത്തിക് പറഞ്ഞു. 

എന്നാല്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങ്ങിലെ പിഴവ് ചൂണ്ടുകയാണ് ഷോണ്‍ പൊള്ളോക്ക്. ബൗളിങ് ലൈനപ്പില്‍ എന്നെ ആശങ്കപ്പെടുത്തിയത് സുന്ദര്‍ മാത്രമാണ്. ഒരു പ്ലാന്‍ തയ്യാറാക്കി എത്താന്‍ കോച്ചിങ് സ്റ്റാഫിലുള്ളവര്‍ സുന്ദറിനെ സഹായിക്കണം. ഇടംകയ്യന്‍ ബാറ്റ് ചെയ്യുമ്പോള്‍ സുന്ദറിന് പ്രശ്‌നമില്ല. എന്നാല്‍ വലംകയ്യന്മാര്‍ക്കെതിരെ മോശമാണ് പ്രകടനം, പൊള്ളോക്ക് അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com