'ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നു'; പ്രതിഷേധവുമായി പോള്‍ പോഗ്ബ

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ലണ്ടന്‍: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബ. ഹിന്ദുത്വ വാദികള്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്നതായി പോഗ്ബ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു,

ഇന്ത്യയില്‍ ഹിന്ദു ജനക്കൂട്ടം കോളജുകളില്‍ ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികളെ ആക്രമിക്കുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കൂട്ടമായി ആക്രമിക്കുന്നതിന്റെ വീഡിയോയാണ് പോഗ്ബ പങ്കുവെക്കുന്നത്. 

ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജില്‍ ഫെബ്രുവരി നാലിനാണ് ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഹിജാബ് ധരിച്ച മുസ്ലീം പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതായാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. ഇടക്കാല ഉത്തരവ് ഉണ്ടാകുന്നത് വരെ വിദ്യാലയങ്ങളില്‍ മതപരമായ വേഷമോ ശിരോവസ്ത്രമോ ധരിക്കണം എന്ന് നിര്‍ബന്ധം പിടിക്കരുത് എന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com