'എന്റെ കഴിവിൽ വിശ്വാസിച്ചതിന് ഒരുപാട് നന്ദി'; ഐപിഎല്ലിനില്ല, രഞ്ജിയിൽ തിളങ്ങാൻ ശ്രീശാന്ത് 

കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും താരം പങ്കുവച്ചു
എസ് ശ്രീശാന്ത് /ഫോട്ടോ: ട്വിറ്റർ
എസ് ശ്രീശാന്ത് /ഫോട്ടോ: ട്വിറ്റർ

പിഎൽ 2022 സീസണ് മുമ്പുള്ള മെഗാ താരലേലം അവസാനിച്ചപ്പോൾ മലയാളി താരം എസ് ശ്രീശാന്തിനെ ഒരു ടീമുകളും സ്വന്തമാക്കിയില്ല. ലേലദിവസം തനിക്കു നൽകിയ പിന്തുണയ്ക്കു ട്വിറ്ററിലൂടെ ശ്രീശാന്ത് ആരാധകരെ നന്ദി അറിയിച്ചു. കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും താരം ഇതോടൊപ്പം പങ്കുവച്ചു. 

"ദൈവത്തിന്റെ കൃപയും കഠിനാധ്വാനവും സ്ഥിരോത്സാഹവും..എന്റെ കഴിവിൽ വിശ്വാസമർപ്പിച്ചതിന് നിങ്ങൾ ഓരോരുത്തരോടും ഒരുപാട് നന്ദി", എന്നാണ് താരം ട്വീറ്റ് ചെയ്തത്. 

50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചാണ് ശ്രീശാന്തിന്റെ പേര് ഐപിഎൽ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. പക്ഷെ താരലേലത്തിന്റെ 2–ാം ദിവസവും താരത്തെ ആരും ടീമിലെടുത്തില്ല. കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി 2008–13 കാലയളവിൽ ശ്രീശാന്ത് 44 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബിസിസിഐ വിലക്കിനെത്തുടർന്ന് 2013 മുതൽ ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിലാണ് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com