രണ്ടാം ടെസ്റ്റ് വാന്‍ഡറേഴ്‌സില്‍, ഇന്ത്യയുടെ ഉരുക്കുകോട്ട; ചരിത്ര പരമ്പര ജയം തൊട്ടരികില്‍

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍ കൂടി ജയിച്ചാല്‍ ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാന്‍ഡറേഴ്‌സ്: സെഞ്ചൂറിയനില്‍ ജയിച്ച് 1-0ന് ഇന്ത്യ മുന്‍പിലെത്തി കഴിഞ്ഞു. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നില്‍ കൂടി ജയിച്ചാല്‍ ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാം. രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ അതിനുള്ള സാധ്യതകളാണ് ഇന്ത്യക്ക് മുന്‍പില്‍ തുറക്കുന്നത്. 

വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ്. വാന്‍ഡറേഴ്‌സില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. സൗത്ത് ആഫ്രിക്കയിലെ 30 വര്‍ഷത്തെ പര്യടന ചരിത്രത്തില്‍ ആതിഥേയര്‍ക്ക് ഇന്ത്യയെ വീഴ്ത്താന്‍ കഴിയാത്തത് ഇവിടെ മാത്രം. ജനുവരി മൂന്നിന് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് ആരംഭിക്കും. 

ആദ്യ ടെസ്റ്റ് സെഞ്ചുറി രാഹുല്‍ ദ്രാവിഡ് നേടുന്നതും ഇവിടെ

ഇന്ത്യ ആദ്യമായി സൗത്ത് ആഫ്രിക്കയില്‍ ടെസ്റ്റ് ജയിക്കുന്നത് 2006ല്‍ വാന്‍ഡറേഴ്‌സിലാണ്. 1997ല്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി രാഹുല്‍ ദ്രാവിഡ് നേടുന്നതും ഇവിടെയാണ്. കോഹ് ലിയുടെ വിദേശത്തെ വിജയ തേരോട്ടത്തിനും തുടക്കമായത് 2018ലെ വാന്‍ഡറേഴ്‌സിലെ ജയ തേരോട്ടത്തോടെയാണ്. 

ഹനുമാ വിഹാരി ടീമിലേക്ക്?

വാന്‍ഡറേഴ്‌സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവുമോ എന്നും അറിയേണ്ടതുണ്ട്. സെഞ്ചൂറിയനില്‍ രണ്ട് ഇന്നിങ്‌സിലും പൂജാര നിരാശപ്പെടുത്തിയിരുന്നു. അശ്വിനെ മാറ്റി പകരം ഹനുമാ വിഹാരിയെ പ്ലേയിങ് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഓഫ് സ്പിന്‍ എറിയാനുള്ള വിഹാരിക്ക് കഴിയുമെങ്കിലും അത്തരമൊരു മാറ്റത്തിന് കോഹ് ലി ധൈര്യം കാണിക്കുമോയെന്ന് വ്യക്തമല്ല.

അശ്വിനെ മാറ്റി ഹനുമാ വിഹാരിയെ ഉള്‍പ്പെടുത്തിയാല്‍ ഏഴ് ബാറ്റ്‌സ്മാന്മാരുമായി ഇന്ത്യക്ക് ഇറങ്ങാം. ശാര്‍ദുളിന് പകരം ഉമേഷ് യാദവിനേയും പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com