'ഭുവനേശ്വര്‍ കുമാര്‍ ജനിക്കേണ്ടിയിരുന്നത് സൗത്ത് ആഫ്രിക്കയില്‍'; കാരണം ചൂണ്ടി മുന്‍ ഓപ്പണര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഭുവിയെ മാറ്റി നിര്‍ത്തുന്നത് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍
ഭുവനേശ്വർ കുമാർ/ ട്വിറ്റർ
ഭുവനേശ്വർ കുമാർ/ ട്വിറ്റർ

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയിലായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ജനിച്ചിരുന്നത് എങ്കില്‍ ടെസ്റ്റില്‍ 250ന് മുകളില്‍ വിക്കറ്റ് വീഴ്ത്തുമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഭുവിയെ മാറ്റി നിര്‍ത്തുന്നത് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ പേസര്‍മാരായ ബൂമ്ര, മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് കഴിഞ്ഞില്ല. ആദ്യ ടെസ്റ്റിന് ഇടയില്‍ മുഹമ്മദ് സിറാജിനും പരിക്കേറ്റിരുന്നു. ഇതെല്ലാം ചൂണ്ടിയാണ് ഭുവിയെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടി ആകാശ് ചോപ്രയുടെ വാക്കുകള്‍. 

2018ലാണ് ഭുവി ഇന്ത്യക്ക് വേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്

21 ടെസ്റ്റുകളാണ് ഭുവി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 63 വിക്കറ്റുകളും വീഴ്ത്തി. തുടരെ ഉണ്ടാകുന്ന പരിക്കാണ് ഭുവിയുടെ കരിയറില്‍ പ്രധാനമായും വില്ലനാവുന്നത്. 2018ലാണ് ഭുവി ഇന്ത്യക്ക് വേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്. 

2018 ജനുവരിയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഭവി അവസാനമായി ടെസ്റ്റ് കളിച്ചത്. അവിടെ മാന്‍ ഓഫ് ദി മാച്ച് ഭുവി ആയിരുന്നു. എന്നാല്‍ അതിന് ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് ഭുവിയെ ഇന്ത്യ പരിഗണിച്ചില്ല. 

ബൂമ്രയും ഷമിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവുമെല്ലാം ടെസ്റ്റില്‍ സ്ഥാനം പിടിച്ചതോടെ ടീമിലേക്ക് ഭുവിക്ക് എത്താനായില്ല. ഇപ്പോള്‍ ഷമിയും ശാര്‍ദുളും ഇന്ത്യക്കായി നിര്‍ണായക പ്രകടനം നടത്തുന്നതോടെ ഭുവിയുടെ ടെസ്റ്റ് മടങ്ങി വരവ് സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com