155 പന്തില്‍ ഉമേഷ് യാദവിന്റെ 11 സിക്‌സ്, 2568 പന്തില്‍ കോഹ്‌ലി നേടിയത് 5 സിക്‌സും

സൗത്ത് ആഫ്രിക്കയ്ക്ക് ഏതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കോഹ്‌ലിയില്‍ നിന്ന് വന്ന സിക്‌സ് ആണ് ആരാധകരെ ത്രില്ലടിപ്പിച്ചത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്ക് ഏതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം കോഹ്‌ലിയില്‍ നിന്ന് വന്ന സിക്‌സ് ആണ് ആരാധകരെ ത്രില്ലടിപ്പിച്ചത്. റബാഡയ്ക്ക് എതിരെയായിരുന്നു അവിടെ കോഹ്‌ലിയുടെ മാക്‌സിമം. ഇത് 2019ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ കോഹ് ലിയുടെ ആറാമത്തെ മാത്രം സിക്‌സ്. 

കേപ്ടൗണില്‍ 12 ഫോറും ഒരു സിക്‌സും ആണ് കോഹ് ലിയില്‍ നിന്ന് വന്നത്. സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കും എന്ന് തോന്നിച്ചെങ്കിലും 79 റണ്‍സ് എടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങി. 12 ഫോറും ഒരു സിക്‌സുമാണ് കോഹ് ലിയില്‍ നിന്ന് വന്നത്. 

രോഹിത് ശര്‍മയില്‍ നിന്ന് 51 സിക്‌സുകള്‍

ഇവിടെ കോഹ് ലിയുടെ സിക്‌സുമായി ബന്ധപ്പെട്ട കൗതുകകരമായ കണക്കുകളുമായി എത്തുകയാണ് മോഹന്‍ദാസ് മേനോന്‍. കോഹ് ലിയുടെ 2019ലെ സിക്‌സിന്റേയും കേപ്ടൗണിലെ സിക്‌സിന്റേയും ഇടവേളയില്‍ രോഹിത് ശര്‍മയില്‍ നിന്ന് 51 സിക്‌സുകള്‍ വന്നു. 

മായങ്ക് അഗര്‍വാള്‍ 25 സിക്‌സ് ഈ കാലയളവില്‍ നേടിയപ്പോള്‍ പന്ത് അടിച്ചത് 18 സിക്‌സും. ടെസ്റ്റില്‍ 155 പന്തുകള്‍ നേരിട്ടപ്പോള്‍ ഉമേഷ് യാദവ് 11 സിക്‌സ് അടിച്ചു. കോഹ് ലി 2568 പന്തുകള്‍ നേരിട്ടപ്പോള്‍ അടിച്ചത് 5 സിക്‌സും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com