ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ജോക്കോവിച്ചും, വിസയിലെ അനിശ്ചിതത്വം തുടരുന്നു

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ. ജോക്കോവിച്ചിന് വിസ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം വന്നിട്ടില്ലെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തി. 

ആദ്യ റൗണ്ടില്‍ സെര്‍ബിയയുടെ തന്നെ മിയോമിര്‍ കെച്മനോവിച് ആണ് ജോക്കോവിച്ചിന്റെ എതിരാളി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും മത്സരം. തന്റെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ജോക്കോവിച്ച് ഇവിടെ ലക്ഷ്യമിടുന്നത്. 21ാമത്തെ ഗ്രാന്‍ഡ്സ്ലാമും. 

വിസ റദ്ദാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഓസീസ് പ്രധാനമന്ത്രി

ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചത്. വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം, അതല്ലെങ്കില്‍ നിയമത്തില്‍ ഇളവ് ലഭിക്കാനുള്ള മെഡിക്കല്‍ രേഖ കാണിക്കണം എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മോറിസന്‍ വ്യക്തമാക്കുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുന്നതിനായി വിസയ്ക്ക് വേണ്ടി മാസങ്ങള്‍ മുന്‍പ് താന്‍ അഭ്യര്‍ഥിച്ചിരുന്നതായാണ് ജോക്കോവിച്ചിന്റെ അവകാശവാദം. കോവിഡ് പോസിറ്റീവായതിന് ശേഷം ഐസൊലേഷന്‍ ലംഘിച്ചു എന്ന ജോക്കോവിച്ചിന്റെ പ്രതികരണവും വലിയ വിമര്‍ശനത്തിന് ഇടയാക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com