ഇന്ത്യന്‍ ഓപ്പണ്‍ പ്രതിസന്ധിയില്‍; ശ്രീകാന്ത് ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ്‌

ഇന്ത്യയുടെ പുരുഷ താരങ്ങളിലെ ടോപ് സീഡായ കിഡംബി ശ്രീകാന്ത് ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പ്രതിസന്ധിയില്‍. ഇന്ത്യയുടെ പുരുഷ താരങ്ങളിലെ ടോപ് സീഡായ കിഡംബി ശ്രീകാന്ത് ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

അശ്വിനി പൊന്നപ്പ, ഋതിക രാഹുല്‍, ട്രീസ ജോളി, മിഥുന്‍ മഞ്ജുനാഥ്, സിമ്രാന്‍ അമന്‍, ഖുശി ഗുപ്ത എന്നിവര്‍ക്കാണ് കിഡംബി ശ്രീകാന്തിനെ കൂടാതെ കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. 

കോവിഡ് പോസിറ്റീവായ കളിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് കളിക്കാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറണം എന്ന് രാജ്യാന്തര ബാഡ്മിന്റണ്‍ സംഘടനയായ ബിഡ്ബ്ല്യുഎഫ് നിര്‍ദേശിച്ചു. ഇപ്പോള്‍ കോവിഡ് ബാധിച്ച താരങ്ങള്‍ക്കെതിരെ കളിക്കേണ്ടിയിരുന്നവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് വാക്ക് ഓവര്‍ ലഭിക്കും. 

കൂടുതല്‍ കളിക്കാര്‍ പിന്മാറി

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ എന്‍ സിക്കി റെഡ്ഡി, കാവ്യ ഗുപ്ത, ഗായത്രി ഗോപിചന്ദ് എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. സൈന നെഹ് വാള്‍, പിവി സിന്ധു, ലക്ഷ്യാ സെന്‍, എച്ച്എസ് പ്രണോയ് എന്നീ കളിക്കാര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ശ്രീകാന്തിന് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചെങ്കിലും ടൂര്‍ണമെന്റ് നഷ്ടമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com