ബൗണ്ടറി തടയുന്നതിലെ മായങ്ക് അഗര്‍വാളിന്റെ പിഴവ്‌, കലിപ്പിച്ച് കോഹ്‌ലി

സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന നീക്കങ്ങളുമായാണ് രണ്ടാം ദിനം കളി തുടങ്ങിയത് മുതല്‍ കോഹ്‌ലി നിറഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന നീക്കങ്ങളുമായാണ് രണ്ടാം ദിനം കളി തുടങ്ങിയത് മുതല്‍ കോഹ്‌ലി നിറഞ്ഞത്. ഈ സമയം മായങ്ക് അഗര്‍വാളില്‍ നിന്ന് വന്ന ഫീല്‍ഡിങ് പിഴവും ഇന്ത്യന്‍ ക്യാപ്റ്റനെ ക്ഷുഭിതനാക്കി. 

ബൂമ്രയുടെ ഡെലിവറിയില്‍ കീഗന്‍ പീറ്റേഴ്‌സന്റെ ബാക്ക്ഫുട്ട് പഞ്ചില്‍ പന്ത് ഓഫ് സൈഡ് ബൗണ്ടറിയിലേക്ക് പോയി. ഇവിടെ പന്ത് ചെയ്‌സ് ചെയ്യുന്നതില്‍ മായങ്ക് വിജയിച്ചെങ്കിലും ബൗണ്ടറി റോപ്പില്‍ തട്ടാതെ പന്ത് സേവ് ചെയ്യാന്‍ കഴിഞ്ഞില്ല. 

കോഹ്‌ലിയെ പിന്തുണച്ച് ഗാവസ്‌കറും

പിന്നാലെ കോഹ് ലി തന്റെ അതൃപ്തി പ്രകടമാക്കി. ബൗണ്ടറി റോപ്പിന് അടുത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പന്ത് തട്ടിമാറ്റാന്‍ വേണ്ട സമയം മായങ്കിന് ലഭിച്ചിരുന്നു എന്ന് കമന്ററി ബോക്‌സിലിരുന്ന് സുനില്‍ ഗാവസ്‌കറും ചൂണ്ടിക്കാണിച്ചു. 

സൗത്ത് ആഫ്രിക്കയെ ഒന്നാം ഇന്നിങ്‌സില്‍ 210 റണ്‍സിന് ഓള്‍ഔട്ട് ആക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 5 വിക്കറ്റ് വീഴ്ത്തിയ ബൂമ്രയ്ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. ഉമേഷ് യാദവും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 72 റണ്‍സ് എടുത്ത കീഗന്‍ പീറ്റേഴ്‌സനാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com