ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉള്‍പ്പെടെ 6 പേര്‍ക്ക് കോവിഡ്; എന്നിട്ടും കൂറ്റന്‍ ജയവുമായി ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇന്ത്യന്‍ സംഘത്തെ ഉലച്ച് കോവിഡ് വ്യാപനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇന്ത്യന്‍ സംഘത്തെ ഉലച്ച് കോവിഡ് വ്യാപനം. നായകന്‍ യാഷ് ഡള്‍, ഉപനായകന്‍ എസ്‌കെ റാഷിദ് ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ബാറ്റര്‍ ആര്യാ യാദവ്, വാസു വാറ്റ്‌സ്, മാനസ് പരേഖ്, സിദ്ധാര്‍ഥ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് പോസിറ്റീവായ മറ്റ് കളിക്കാര്‍. ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. അയര്‍ലാന്‍ഡിന് എതിരായ കളിയില്‍ നിഷാന്ത് സിന്ധുവാണ് ഇന്ത്യയെ നയിച്ചത്. 

സംഘത്തിലെ അരഡസനോളം കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ പ്ലേയിങ് ഇലവനെ കണ്ടെത്തുക എന്നതും ഇന്ത്യക്ക് ദുഷ്‌കരമായിരുന്നു. കോവിഡ് പോസിറ്റീവായ കളിക്കാരുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ട് താരങ്ങളേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 

പ്രധാന കളിക്കാര്‍ ഇല്ലാതെയാണ് ഇറങ്ങിയത് എങ്കിലും 174 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ അയര്‍ലന്‍ഡിന് എതിരെ നേടിയത്. 88 റണ്‍സ് നേടിയ ഓപ്പണര്‍ ഹര്‍നൂര്‍ സിങ് ആണ് കളിയിലെ താരം. അങ്ക്രിഷ് രഘുവന്‍ഷി 79 റണ്‍സ് നേടി. 308 റണ്‍സ് ചെയ്ത് ചെയ്ത് ഇറങ്ങിയ അയര്‍ലന്‍ഡ് 133 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com