ഏകദിനത്തില്‍ നിരാശയോടെ തുടക്കം, ഊര്‍ജമില്ലാതെ മധ്യനിര; ഇന്ത്യക്ക് 31 റണ്‍സ് തോല്‍വി

ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തിലും ഇന്ത്യക്ക് നിരാശയോടെ തുടക്കം
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ബൊളാന്‍ഡ് പാര്‍ക്ക്: ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തിലും ഇന്ത്യക്ക് നിരാശയോടെ തുടക്കം. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് കണ്ടെത്താനായത് 265 റണ്‍സ്. 

നായകന്‍ ബവുമയുടേയും ഡുസന്റേയും സെഞ്ചുറി ബലത്തില്‍ 300ന് അടുത്തേക്ക് സൗത്ത് ആഫ്രിക്ക സ്‌കോര്‍ എത്തിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സ്‌കോറിങ്ങിന്റെ വേഗം കൂട്ടി ലക്ഷ്യത്തിലേക്ക് എത്താനായില്ല. സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ റണ്‍ ഒഴുകുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ വിജയിച്ചു. 

84 പന്തില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 79 റണ്‍സ് എടുത്ത ധവാന്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കോഹ് ലി 63 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. ശാര്‍ദുല്‍ താക്കൂര്‍ ഒരിക്കല്‍ കൂടി ഓള്‍റൗണ്ടര്‍ എന്ന പദവി ഉറപ്പിക്കാന്‍ ശ്രമിച്ച് അര്‍ധ ശതകം കണ്ടെത്തി. 43 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുത്തിയാണ് ശാര്‍ദുലിന്റെ ഇന്നിങ്‌സ്. 

ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് സൗത്ത് ആഫ്രിക്ക മുന്‍പിലെത്തി. 96 പന്തില്‍ നിന്ന് 129 റണ്‍സ് അടിച്ചുകൂട്ടിയ ഡുസനാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാമത്തെ ഏകദിനം നാളെ ഇതേ സ്റ്റേഡിയത്തില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com