അശ്വിന്‍-ചഹല്‍ സ്പിന്‍ സഖ്യത്തെ തളര്‍ത്തി സൗത്ത് ആഫ്രിക്ക, ആയുധമാക്കിയത് സ്വീപ്പ് ഷോട്ട്‌

ഇവിടെ ഇന്ത്യയുടെ സ്പിന്‍ സഖ്യത്തെ സ്വീപ്പ് ഷോട്ടുകളിലൂടെയാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ നേരിട്ടത്
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

പാള്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ അശ്വിന്‍-ചഹല്‍ സ്പിന്‍ സഖ്യത്തെയാണ് ഇന്ത്യ ഇറക്കിയത്. 2017 ജൂണിന് ശേഷം ആദ്യമായാണ് ഏകദിനത്തില്‍ അശ്വിന്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഇവിടെ ഇന്ത്യയുടെ സ്പിന്‍ സഖ്യത്തെ സ്വീപ്പ് ഷോട്ടുകളിലൂടെയാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ നേരിട്ടത്. 

ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള പ്രകടനം രണ്ട് സ്പിന്നര്‍മാരില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബവുമയും ഡ്യുസനും ഇരുവര്‍ക്കും എതിരെ സ്വീപ്പ് ഷോട്ടുകള്‍ കളിച്ചാണ് സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നത്. 

സ്വീപ്പ് ഷോട്ട് തന്ത്രം പറഞ്ഞത് ബവുമ

50 റണ്‍സ് വീതമാണ് ഇരുവരും വഴങ്ങിയത്. ഇവിടെ ഡികോക്കിന്റെ വിക്കറ്റ് വീഴ്ത്താന്‍ അശ്വിന് കഴിഞ്ഞു. എന്നാല്‍ രണ്ട് സ്പിന്നര്‍മാരുടേയും ലൈനും ലെങ്തും സ്വീപ്പ് ഷോട്ടുകളിലൂടെ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ അലോസരപ്പെടുത്തി. സ്വീപ്പ് ഷോട്ട് കളിക്കാന്‍ തന്നോട് ക്യാപ്റ്റന്‍ ബവുമ നിര്‍ദേശിക്കുകയായിരുന്നു എന്ന് ഡ്യുസനും മത്സരത്തിന് ശേഷം പ്രതികരിച്ചു. 

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചഹര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ നമ്പര്‍ 1 ബൗളര്‍ സ്ഥാനം നിലനിര്‍ത്തുക എന്നത് അശ്വിനും ചഹലിനും മുന്‍പില്‍ വെല്ലുവിളിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com