ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചരിത്ര നേട്ടത്തിന് നദാൽ മറികടക്കേണ്ടത് മെദ്‌വദെവിനെ; ഓസ്ട്രേലിയൻ ഓപ്പണിൽ തീപാറും ഫൈനൽ

ചരിത്ര നേട്ടത്തിന് നദാൽ മറികടക്കേണ്ടത് മെദ്‌വദെവിനെ; ഓസ്ട്രേലിയൻ ഓപ്പണിൽ തീപാറും ഫൈനൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാ​ഗം സിം​ഗിൾസ് ഫൈനലിൽ റാഫേൽ ന​ദാലിന് എതിരാളി ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. രണ്ടാം സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകർത്താണ് മെദ്‌വദെവിന്റെ ഫൈനൽ പ്രവേശം. 

സെമിയിൽ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വദെവ് വിജയം സ്വന്തമാക്കി. 25-കാരനായ മെദ്‌വദെവിന്റെ നാലാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. താരത്തിന്റെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലും. 

മെദ്‌വദെവിന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. സിറ്റ്‌സിപാസിനെതിരേ 7-6 (5), 4-6, 6-4, 6-1 എന്ന സ്‌കോറിനായിരുന്നു മെദ്‌വദെവിന്റെ ജയം. രണ്ട് മണിക്കൂറിനടുത്ത് മാത്രമാണ് മത്സരം നീണ്ടത്. 

അതേസമയം കിരീടം നേടാനായാൽ ഓപ്പൺ കാലഘട്ടത്തിൽ കന്നി ഗ്രാൻഡ്സ്ലാം വിജയിച്ച ശേഷം തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാമും ജയിക്കുന്ന ആദ്യ താരമെന്ന നേട്ടം മെദ്‌വദെവിന് സ്വന്തമാക്കാം.

21 ​ഗ്രാൻഡ്സ്ലാമുകൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്ക് ലക്ഷ്യമിട്ടാണ് സ്പനിഷ് ഇതിഹാസം റാഫേൽ നദാൽ മെദ്‌വദെവിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ സെമിയിൽ ഏഴാം സീഡായ ബെറെറ്റിനിയെ രണ്ട് മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയാണ് നദാൽ കലാശപ്പോരിന് അർഹനായത്. സ്കോർ 6-3,6-2,3-6,6-3.

ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടക്കുന്നത്. 20 ​ഗ്രാൻഡ്സ്ലാമുകളിൽ നദാലിന്റെ പേരിലുള്ളത് ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ്. 2009ലാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com