ലണ്ടന്‍: വിംബിള്‍ഡണില്‍ ജോക്കോവിച്ച് ഇന്ന് മൂന്നാം റൗണ്ട് മത്സരം. മൂന്നാം റൗണ്ടിനായി ഒരുങ്ങുന്നതിന് ഇടയില്‍ ലഭിച്ച ഓഫ് ഡേയില്‍ മകനൊപ്പം ടെന്നീസ് കളിക്കുന്ന ജോക്കോവിച്ചിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
മകന്‍ സ്‌റ്റെഫാനൊപ്പം കളിക്കുന്ന വീഡിയോ വൈറലായതോടെ ഭാവി ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനാണെന്നാണ് ആരാധകര്‍ ജോക്കോവിച്ചിനോട് പറയുന്നത്. മകനൊപ്പം കളിക്കുന്നതിനിടെ കോര്‍ട്ടില്‍ വീണും ജോക്കോവിച്ച് ആരാധകരെ കൗതുകത്തിലാക്കുന്നു.
ടോപ് സീഡായ ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ തനാസി കൊക്കിനാകിസിനെ വീഴ്ത്തിയാണ് മൂന്നാം റൗണ്ടിലേക്ക് കടന്നത്. സെര്‍ബിയയുടെ തന്നെ കെച്ച്മനോവിച്ച് ആണ് മൂന്നാം റൗണ്ടില്‍ ജോക്കോവിച്ചിന്റെ എതിരാളി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ