ഋഷഭ് പന്ത് ഒരു അത്ഭുതവും കാണിച്ചിട്ടില്ല, എഡ്ജ്ബാസ്റ്റണില്‍ കണ്ടത് ഇംഗ്ലണ്ട് ബൗളര്‍മാരുടെ കഴിവുകേട്‌: പാക് മുന്‍ പേസര്‍ 

എഡ്ജ്ബാസ്റ്റണില്‍ കണ്ടത് ഋഷഭ് പന്തിന്റെ മികവല്ല ഇംഗ്ലണ്ട് ബൗളര്‍മാരുടെ കഴിവുകേടാണെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്
ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി
ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണില്‍ കണ്ടത് ഋഷഭ് പന്തിന്റെ മികവല്ല ഇംഗ്ലണ്ട് ബൗളര്‍മാരുടെ കഴിവുകേടാണെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. പന്തിന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല എന്നതാണ് മുഹമ്മദ് ആസിഫ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

ഒരു അത്ഭുതവും പന്ത് കാണിച്ചിട്ടില്ല. ഇംഗ്ലണ്ട് ബൗളര്‍മാരുടേതാണ് മുഴുവന്‍ തെറ്റും. പന്തിന് സാങ്കേതികമായി പിഴവുകളുണ്ട്. പന്തിന്റെ ഇടംകാല്‍ മികച്ച നിലയിലായിരുന്നില്ല. എന്നിട്ടും സെഞ്ചുറിയടിക്കാന്‍ പന്തിനായി. കാരണം ദൗര്‍ബല്യം മനസിലാക്കി പന്തെറിയാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കായില്ല, മുഹമ്മദ് ആസിഫ് ചൂണ്ടിക്കാണിച്ചു. 

ഇടംകയ്യന്മാരായ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യുമ്പോള്‍ ഇടംകൈ സ്പിന്നറെ കൊണ്ടുവന്നത് തെറ്റായ നീക്കമാണ്. പന്തിന് എതിരായല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ എതിര്‍ ടീമിന്റെ മോശം തീരുമാനങ്ങള്‍ ബാറ്ററെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നും മുഹമ്മദ് യാസിഫ് പറഞ്ഞു. 

98-5 എന്ന നിലയില്‍ നില്‍ക്കെയാണ് ഋഷഭ് പന്തും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ തിരികെ കയറ്റിയത്. 111 പന്തില്‍ നിന്ന് 19 ഫോറും നാല് സിക്‌സും സഹിതമാണ് പന്ത് 146 റണ്‍സ് എടുത്ത് മടങ്ങിയത്. രവീന്ദ്ര ജഡേജ 194 റണ്‍സില്‍ നിന്ന് 104 റണ്‍സും എടുത്തു. 222 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com