ബാറ്റിങില്‍ റെക്കോര്‍ഡ്, പിന്നാലെ ബൗളിങിലും നേട്ടം; ക്യാപ്റ്റന്‍ ബുമ്ര ആറാടുകയാണ്

ഒന്നാം ഇന്നിങ്‌സില്‍ അലക്‌സ് ലീസ്, സാക് ക്രൗളി, ഒലി പോപ് എന്നിവരെ മടക്കിയാണ് ബുമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം ജസ്പ്രിത് ബുമ്ര ശരിക്കും ആഘോഷിക്കുകയാണെന്ന് പറഞ്ഞാല്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ആദ്യം ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ത്ത ബുമ്ര ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ്. 

ഒന്നാം ഇന്നിങ്‌സില്‍ അലക്‌സ് ലീസ്, സാക് ക്രൗളി, ഒലി പോപ് എന്നിവരെ മടക്കിയാണ് ബുമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ നേടി ബുമ്ര എലൈറ്റ് ലിസ്റ്റിലാണ് ഇപ്പോള്‍ തന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന്റെ റെക്കോര്‍ഡാണ് ബുമ്ര മറികടന്നത്. 

ഇംഗ്ലണ്ട് മണ്ണില്‍ ഒരു ടെസ്റ്റ് സീരിസീല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡാണ് ബുമ്ര ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇതുവരെയായി ബുമ്ര 21 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരാനിരിക്കെ ഈ നേട്ടം ഉയരുമെന്നും പ്രതീക്ഷിക്കാം. 

2014ല്‍ നടന്ന പര്യടനത്തില്‍ 19 വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയത്. ഈ റെക്കോര്‍ഡാണ് ബുമ്ര മറികടന്നത്. പട്ടികയില്‍ 18 വിക്കറ്റുകള്‍ 2007ല്‍ വീഴ്ത്തിയ സഹീര്‍ ഖാനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇഷാന്ത് ശര്‍മയും 2018ല്‍ ഇംഗ്ലീഷ് മണ്ണില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com