2018ല്‍ അരങ്ങേറ്റം, ഇന്ന് 7ാം സെഞ്ചുറി തൊട്ട് ലാബുഷെയ്ന്‍; ഇതേ സമയം റൂട്ട് നേടിയത് 14 ശതകം 

2018ല്‍ ലാബുഷെയ്ന്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ലാബുഷെയ്‌നേക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഈ കാലയളവില്‍ നേടിയത് ജോ റൂട്ട് മാത്രമാണ്
മാര്‍നസ് ലാബുഷെയ്ന്‍/ഫോട്ടോ: എഎഫ്പി
മാര്‍നസ് ലാബുഷെയ്ന്‍/ഫോട്ടോ: എഎഫ്പി

ഗാബെ: ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി ഓസീസ് മധ്യനിര ബാറ്റര്‍ മാര്‍നസ് ലാബുഷെയ്ന്‍. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സ്മിത്ത്-ലാബുഷെയ്ന്‍ കൂട്ടുകെട്ട് ഓസ്‌ട്രേലിയയെ ഗാബെയില്‍ ആദ്യ ദിനം തുണച്ചു. 

156 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയാണ് ലാബുഷെയ്ന്‍ മടങ്ങിയത്. ലാബുഷെയ്‌നിന്റെ ടെസ്റ്റിലെ ഏഴാമത്തെ സെഞ്ചുറിയാണ് ഇത്. ഓസ്‌ട്രേലിയക്ക് പുറത്ത് ആദ്യത്തേയും. 134 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്ന് കണ്ടെത്തിയത്. 

2018ല്‍ ലാബുഷെയ്ന്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ലാബുഷെയ്‌നേക്കാള്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ ഈ കാലയളവില്‍ നേടിയത് ജോ റൂട്ട് മാത്രമാണ്. 14 സെഞ്ചുറികളാണ് റൂട്ട് നേടിയത്. ഗാബെയില്‍ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്റ്റീവ് സ്മിത്തും. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 67 ഓവറിലേക്ക് എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 142 പന്തില്‍ നിന്ന് 66 റണ്‍സോടെ സ്മിത്ത് പുറത്താവാതെ നില്‍ക്കുന്നു. സ്മിത്തിന്റെ ടെസ്റ്റ് കരിയറിലെ 37ാമത്തെ അര്‍ധ ശതകമാണ് ഇത്. 27ാം സെഞ്ചുറിയാണ് സ്മിത്ത് ഇവിടെ ലക്ഷ്യം വെക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com