ബ്ലാറ്ററിനും പ്ലാറ്റിനിക്കും ആശ്വാസം; ഫിഫ അഴിമതി കേസില്‍ സ്വിസ് കോടതി കുറ്റവിമുക്തരാക്കി 

ഫിഫയിലെ അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കേസുകളില്‍ ഇരുവരേയും സ്വിസ് ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കി
സെപ്പ് ബ്ലാറ്റര്‍/ഫോട്ടോ: എഎഫ്പി
സെപ്പ് ബ്ലാറ്റര്‍/ഫോട്ടോ: എഎഫ്പി

സൂറിച്ച്: സെപ്പ് ബ്ലാറ്ററിനും മിഷേല്‍ പ്ലാറ്റിനിക്കും ആശ്വാസം. ഫിഫയിലെ അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കേസുകളില്‍ ഇരുവരേയും സ്വിസ് ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കി. 

ഒരു ദശകം മുന്‍പത്തെ കരാറിന്റെ പേരില്‍ 2011ല്‍ ഫിഫയില്‍ നിന്ന് യുവേഫയുടെ തലവനായിരുന്ന പ്ലാറ്റിനിക്ക് 2 മില്യണ്‍ ഡോളര്‍ ബ്ലാറ്ററിന്റെ അനുമതിയോടെ നല്‍കിയതാണ് കേസ്. സ്വിസ് ക്രിമിനല്‍ കോടതിയില്‍ 11 ദിവസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ ഇരുവരേയും കുറ്റവിമുക്തരാക്കിയത്. 

7 വര്‍ഷം നീണ്ട നുണപ്രചാരണങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും ശേഷം നീതി നടപ്പായിരിക്കുന്നു എന്നാണ് സ്വിസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്ലാറ്റിനി പ്രതികരിച്ചത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. 

2015ലാണ് അഴിമതി ആരോപണം ഉയര്‍ന്നതോടെ ബ്ലാറ്റര്‍ ഫിഫ തലവന്‍ സ്ഥാനം രാജിവെക്കുന്നത്. 17 വര്‍ഷം ഈ സ്ഥാനത്ത് ബ്ലാറ്റര്‍ തുടര്‍ന്നു. ബ്ലാറ്ററിന്റെ രാജിക്ക് പിന്നാലെ ഫ്രഞ്ച് ഇതിഹാസ താരം പ്ലാറ്റിനിക്ക് യുവേഫ പ്രസിഡന്റ് സ്ഥാനവും നഷ്ടമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com