ഇന്ത്യയുടെ പുതിയ ബൗളിങ് ഓപ്ഷന്‍? കൗണ്ടിയില്‍ പന്തെറിഞ്ഞ് ചേതേശ്വര്‍ പൂജാര

കൗണ്ടിയില്‍ സസെക്‌സിന് വേണ്ടി പന്തെറിഞ്ഞാണ് പൂജാര തന്റെ ബൗളിങ് മികവിന്റെ മൂര്‍ച്ച കൂട്ടുന്നത്
കൗണ്ടില്‍ ചേതേശ്വര്‍ പൂജാരയുടെ ബൗളിങ്/വീഡിയോ ദൃശ്യം
കൗണ്ടില്‍ ചേതേശ്വര്‍ പൂജാരയുടെ ബൗളിങ്/വീഡിയോ ദൃശ്യം

ലണ്ടന്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഓപ്പണറുടെ റോളിലാണ് ചേതേശ്വര്‍ പൂജാരയെ ഇന്ത്യ ഇറക്കിയത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ ബൗളിങ് ഓപ്ഷനായും ഇനി പൂജാരയുടെ പേരെത്തുമോ? കൗണ്ടിയില്‍ സസെക്‌സിന് വേണ്ടി പന്തെറിഞ്ഞാണ് പൂജാര തന്റെ ബൗളിങ് മികവിന്റെ മൂര്‍ച്ച കൂട്ടുന്നത്. 

ഏപ്രില്‍-മെയ് മാസത്തില്‍ കൗണ്ടിയില്‍ കളിച്ചാണ് പൂജാര ഫോം വീണ്ടെടുത്തതും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതും. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് പിന്നാലെ പൂജാര വീണ്ടും സസെക്‌സ് ടീമിനൊപ്പം ചേര്‍ന്നു. ഇവിടെ ലെസ്റ്റര്‍ഷയറിന് എതിരെയാണ് സസെക്‌സിനായി പൂജാര പന്തെറിഞ്ഞത്. 

ഒരു ഓവറാണ് പൂജാര എറിഞ്ഞത്. ഒരു ബൗണ്ടറിയോടെ വഴങ്ങിയത് എട്ട് റണ്‍സ്. നേരത്തെ ഇന്ത്യക്കായും പൂജാര ഒരു ഓവര്‍ ബൗള്‍ ചെയ്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ആറ് വിക്കറ്റാണ് പൂജാരയുടെ അക്കൗണ്ടിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com